/indian-express-malayalam/media/media_files/uploads/2017/01/v-muraleedharan-bjp.jpg)
തിരുവനന്തപുരം: യുഡിഎഫിൽ മുസ്‌ലിം ലീഗിന് മേധാവിത്വമുണ്ടെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. കോൺഗ്രസിനെ നിയന്ത്രിക്കുന്ന നിർണായക ശക്തിയായി ലീഗ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഡിഎഫിൽ ലീഗിന് മേധാവിത്വമുണ്ടെന്ന വാദം മുരളീധരനും ഉയർത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഫെയ്‌സ്‌ബുക്കിൽ ഒതുങ്ങുമോ? ആത്മാര്‍ഥമെങ്കില്‍ സപ്‌തകക്ഷി പങ്കാളിത്തം മുഖ്യമന്ത്രി തളളിപ്പറയണമെന്നും വി.മുരളീധരന്‍ പറഞ്ഞു. ലീഗ് ഈ സ്ഥിതിയില്‍ എത്തിയതിന് സിപിഎമ്മിനും ഉത്തരവാദിത്തമുണ്ട്. ലീഗിന്റെ വളര്‍ച്ചയില്‍ ബിജെപിക്ക് ആശങ്കയുണ്ടെന്നും മുരളീധരൻ പറഞ്ഞു.
Read Also: ആശുപത്രി, കമ്യൂണിറ്റി കിച്ചൺ, ലൈബ്രറി; അയോധ്യയിൽ ഉയരുന്ന മസ്‌ജിദിന്റെ രൂപരേഖ
അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്‌താവന വൻ വിവാദമായിരിക്കുകയാണ്. പിണറായി വിജയൻ വർഗീയ കാർഡ് ഇറക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗും ആരോപിച്ചു. സാഹചര്യത്തിനനുസരിച്ച് മുഖ്യമന്ത്രി വർഗീയ കാർഡുകൾ മാറ്റി കളിക്കുന്നു. ചില സമയത്ത് ഭൂരിപക്ഷ വർഗീയ കാർഡും ചില സമയത്ത് ന്യൂനപക്ഷ വർഗീയ കാർഡും ഇറക്കുന്നു. മറ്റൊരു പാർട്ടിയുടെ കാര്യത്തിൽ ലീഗ് ഇടപെടാറില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്‌ഡിപിഐയും ഇടത് മുന്നണിയും തമ്മിൽ സഹകരിച്ചിട്ടുണ്ടെന്നും അതിന്റെ കണക്കുകൾ തങ്ങളുടെ കൈവശമുണ്ടെന്നും കുഞ്ഞാലിക്കുട്ടി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. “സിപിഎം വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യുഡിഎഫ് അപ്രസക്തമെന്നത് കള്ളപ്രചാരണമാണ്. ബിജെപിയെ വളർത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ ലീഗ് ഇടപെടുന്നു എന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് വളരെ ചീപ്പായി പോയി. യുഡിഎഫിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടേണ്ട,” ചെന്നിത്തല പറഞ്ഞു. മതനിരപേക്ഷതയെ കുറിച്ച് തങ്ങളെ ആരും പഠിപ്പിക്കേണ്ട എന്നും ചെന്നിത്തല പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.