Latest News

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, സിനിമാ താരങ്ങളും പരിഗണനയിലെന്ന് വി.മുരളീധരൻ

സിനിമാ മേഖലയിൽനിന്നും നടി പ്രവീണ, നടന്‍ കൃഷ്ണകുമാര്‍, സംവിധായകന്‍ രാജസേനന്‍ എന്നിവരാണ് ബിജെപിയുടെ പരിഗണനയിലുള്ളത്

Sabarimala, ശബരിമല, സ്ത്രീ പ്രവേശനം, women entry, V Muraleedharan, BJP, വി മുരളീധരന്‍, ബിജെപി, ഐഇ മലയാളം

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണ്. പാർട്ടി പറഞ്ഞാൽ അടുത്ത ദിവസം തന്നെ മത്സരരംഗത്തേക്കിറങ്ങുമെന്നും മുരളീധരൻ പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 140 സീറ്റിലും ബിജെപി സ്ഥാനാർഥികളുണ്ടാകും. സിനിമാ താരങ്ങളുൾപ്പെടെ സ്ഥാനാർഥി പരിഗണനയിലുണ്ട്. ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ സ്ഥാനാർഥി നിർണയം ചർച്ച ചെയ്യുമെന്നും മുരളീധരൻ വ്യക്തമാക്കി.

Read More: മുട്ടനാടും ഇല്ല, കുട്ടനാടും ഇല്ല; പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പൻ

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വി.മുരളീധരനായിരിക്കും നയിക്കുക. കഴക്കൂട്ടം മണ്ഡലത്തിൽനിന്നും വി.മുരളീധരൻ മത്സരിച്ചേക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ട്. മത്സരിക്കാൻ സന്നദ്ധത അറിയിച്ച് അദ്ദേഹം പാർട്ടി നേതൃത്വത്തെ കണ്ടതായാണ് സൂചന. മാത്രമല്ല കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിക്കാനുളള താൽപര്യം മുരളീധരൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ‘മണ്ഡലം കഴക്കൂട്ടമാണ്. കഴക്കൂട്ടത്ത് തന്നെയാണ് താമസിക്കുന്നതും അവിടം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്’ ഇതായിരുന്നു മുരളീധരന്റെ പ്രസ്താവന.

സിനിമാ മേഖലയിൽനിന്നും നടി പ്രവീണ, നടന്‍ കൃഷ്ണകുമാര്‍, സംവിധായകന്‍ രാജസേനന്‍ എന്നിവരാണ് ബിജെപിയുടെ പരിഗണനയിലുള്ളത്. രാജസേനന്‍ നേരത്തെ നെടുമങ്ങാട് മണ്ഡലത്തില്‍നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇത്തവണ സുരേഷ് ഗോപി മത്സരിക്കില്ലെന്നാണ് വിവരം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: V muraleedharan jp seat niyamasabha election film stars

Next Story
കെ.വി.തോമസുമായി പ്രശ്നമില്ല, കോൺഗ്രസിൽ തുടരും: ഉമ്മൻ ചാണ്ടിoommen chandy, ഉമ്മൻ ചാണ്ടി, kv thomas, കെവി തോമസ്, udf, kerala election, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com