തിരുവനന്തപുരം: കേരള ലോ അക്കാദമിയ്ക്ക് മുന്നിൽ ബിജെപി നേതാവ് വി.മുരളീധരൻ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ വി.വി.രാജേഷ് നിരാഹാര സമരം തുടങ്ങി.
ആറ് ദിവസമായി തുടർന്നുവരുന്ന നിരാഹാര സമരം ലക്ഷ്മി നായർ രാജിവച്ചാൽ മാത്രമേ അവസാനിപ്പിക്കുകയുള്ളൂ എന്നാണ് ബിജെപി നിലപാട്.