scorecardresearch

'നേതൃത്വത്തെ അണികൾ തിരുത്തണം', വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

പയ്യന്നൂർ ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ ജോസഫ് സി. മാത്യു പുസ്തകം പ്രകാശനം ചെയ്തു

പയ്യന്നൂർ ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ ജോസഫ് സി. മാത്യു പുസ്തകം പ്രകാശനം ചെയ്തു

author-image
WebDesk
New Update
Kunjikrishnan

ചിത്രം: സ്ക്രീൻഗ്രാബ്

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയതിന് സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം പ്രകാശനം ചെയ്തു. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്കതമാണ് പ്രകാശനം ചെയ്തത്. പയ്യന്നൂർ ഗാന്ധിപാർക്കിൽ നടന്ന ചടങ്ങിൽ ജോസഫ് സി. മാത്യു ആണ് പുസ്തകം പ്രകാശനം ചെയ്തത്.

Advertisment

ചടങ്ങിൽ പക്കണ്ടടുക്കാൻ വലിയ ജനക്കൂട്ടം ഗാന്ധിപാർക്കിൽ എത്തിയിരുന്നു. വി.എസ് അനിൽകുമാറാണ് പുസ്തകം ഏറ്റുവാങ്ങിയത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം പൊലീസ് സംരക്ഷണത്തോടെയായിരുന്നു ചടങ്ങ് നടന്നത്. കുഞ്ഞികൃഷ്ണൻ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി പൊലീസ് സംരക്ഷണം അനുവദിച്ചത്.

Also Read: ശബരിമല സ്വർണ്ണക്കൊള്ള; സ്വഭാവിക ജാമ്യം കിട്ടിയതു കൊണ്ട് പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി

ധനരാജ് രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടന്ന സാമ്പത്തിക തിരിമറി സംബന്ധിച്ച വിവരങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെന്നാണ് വിവരം. മുഖ്യമന്ത്രിയും മുൻ ജില്ല സെക്രട്ടറി എം.വി ജയരാജനും ഉൾപ്പടെയുള്ളവർക്ക് പുസ്തകത്തിൽ വിമർശനമുള്ളതായാണ് റിപ്പോർട്ട്.

Also Read: ശബരിമല സ്വർണക്കൊള്ളയിൽ സഭയിൽ ഇന്നും ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു കണ്ണൂരിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വി. കുഞ്ഞികൃഷ്ണൻ ആരോപണം ഉയർത്തിയത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നു. 2016 ജൂലായ് 11ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണമാണ് വി. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ചത്. ഇതിനു പിന്നാലെ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി കുഞ്ഞികൃഷ്ണൻ മാറിയെന്ന് ചൂണ്ടിക്കാട്ടി പാർട്ടി പുറത്താക്കുകയായിരുന്നു.

Read More: എംഎൽഎയെ അയോഗ്യനാക്കുന്നത് തെറ്റായ കീഴവഴക്കം; രാഹുൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ്

Kannur Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: