/indian-express-malayalam/media/media_files/2026/01/26/v-kunhikrishnan-kunjikrishnan-2026-01-26-16-52-37.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കൊച്ചി: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയതിന് സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശം. ഫെബ്രുവരി നാലിനു നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം ആവശ്യപെട്ട് കുഞ്ഞികൃഷ്ണൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നിർദേശം.
പൊലിസിനും കേസിലെ എതിർകക്ഷികളായ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് അടക്കമുള്ളവർക്കും കോടതി നോട്ടീസയച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്ന് കുഞ്ഞികൃഷ്ണൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. കുഞ്ഞികൃഷ്ണൻ്റെ വീടിനു മുന്നിൽ സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.
നിരന്തരം ഭീഷണി സന്ദേശങ്ങൾ എത്തിയതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി നാലിനാണ് പുസ്തക പ്രകാശന ചടങ്ങ്. സിപിഎം നേതാക്കൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളായി മാറിയെന്നാണ് പുസ്തകത്തിലെ ആരോപണം. പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനെതിരെയും പുസ്തകത്തിൽ ആരോപണമുണ്ട്.
Also Read: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണം; പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് കണ്ണൂരിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വി. കുഞ്ഞികൃഷ്ണൻ ആരോപണം ഉയർത്തിയത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിൽ ലക്ഷങ്ങളുടെ തിരിമറി നടന്നു. 2016 ജൂലായ് 11ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണമാണ് വി. കുഞ്ഞിക്കൃഷ്ണൻ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഇതിനു പിന്നാലെ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി കുഞ്ഞികൃഷ്ണൻ മാറിയെന്ന് ചൂണ്ടിക്കാട്ടി പാർട്ടി പുറത്താക്കുകയായിരുന്നു.
Read More: ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us