scorecardresearch

തലമുറമാറ്റത്തിന് കോൺഗ്രസ്; യുവാക്കൾക്കും വനിതകൾക്കും പകുതി സീറ്റ് നൽകുമെന്ന് വി.ഡി സതീശൻ

മൂന്ന് ജില്ലാ പഞ്ചായത്തുകളിൽ മാത്രം കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫ് ഇത്തവണ ഏഴിടത്ത് അധികാരം പിടിച്ചു. ജില്ലാ പഞ്ചായത്തുകളിലെ പ്രകടനം പരിശോധിച്ചാൽ സിപിഎമ്മിനേക്കാൾ മുന്നിലാണ് കോൺഗ്രസ് എന്ന് വി.ഡി സതീശൻ പറഞ്ഞു

മൂന്ന് ജില്ലാ പഞ്ചായത്തുകളിൽ മാത്രം കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫ് ഇത്തവണ ഏഴിടത്ത് അധികാരം പിടിച്ചു. ജില്ലാ പഞ്ചായത്തുകളിലെ പ്രകടനം പരിശോധിച്ചാൽ സിപിഎമ്മിനേക്കാൾ മുന്നിലാണ് കോൺഗ്രസ് എന്ന് വി.ഡി സതീശൻ പറഞ്ഞു

author-image
WebDesk
New Update
VD Satheesan

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സുപ്രധാന മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. സീറ്റുകളുടെ 50 ശതമാനവും യുവാക്കൾക്കും വനിതകൾക്കുമായി മാറ്റിവെക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.

Advertisment

അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗതിസൂചികയാണെന്ന് സതീശൻ പറഞ്ഞു. വോട്ടിംഗ് രീതിയിൽ വ്യത്യാസമുണ്ടാകാമെങ്കിലും ജനവികാരം യുഡിഎഫിന് അനുകൂലമാണ്. കഴിഞ്ഞ തവണ മൂന്ന് ജില്ലാ പഞ്ചായത്തുകളിൽ മാത്രം വിജയിച്ച യുഡിഎഫ് ഇത്തവണ ഏഴിടത്ത് അധികാരം പിടിച്ചു. ജില്ലാ പഞ്ചായത്തുകളിലെ പ്രകടനം പരിശോധിച്ചാൽ സിപിഎമ്മിനേക്കാൾ മുന്നിലാണ് കോൺഗ്രസ്. 140-ൽ 100 സീറ്റുകൾ എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കോൺഗ്രസ്സ് ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടി; മറ്റത്തൂർ മോഡൽ അതിന്റെ ഒടുവിലെ അധ്യായം: മുഖ്യമന്ത്രി

കോൺഗ്രസ് എന്നും പരിചിതമായ മുഖങ്ങളെ മാത്രം രംഗത്തിറക്കുന്നു എന്ന പരാതി ഇത്തവണ ഉണ്ടാകില്ലെന്നാണ് സതീശൻ വ്യക്തമാക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ രീതിയിലുള്ള തലമുറമാറ്റം പ്രകടമാകും. രണ്ടാം നിരയിലും മൂന്നാം നിരയിലും മികച്ച നേതാക്കൾ കോൺഗ്രസിനുണ്ട്. സിപിഎമ്മിനെ അപേക്ഷിച്ച് ശക്തമായ യുവനേതൃത്വം കോൺഗ്രസിനുണ്ടെന്നും 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കുമായി നൽകുന്നത് പാർട്ടിക്ക് പുതിയ ഊർജ്ജം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര്? 
യുഡിഎഫ് കൂട്ടായ നേതൃത്വത്തിലാണ് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ല. തിരഞ്ഞെടുപ്പിനു ശേഷം എഐസിസി നിർദ്ദേശപ്രകാരം കൃത്യമായ നടപടിക്രമങ്ങളിലൂടെയാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. പിണറായി വിജയൻ ക്യാപ്റ്റൻ എന്ന നിലയിൽ നിന്ന് മാറി ഇപ്പോൾ എൽഡിഎഫിന്റെ ഏറ്റവും വലിയ മൈനസ് ആയി മാറിയിരിക്കുകയാണ്. ഭരണവിരുദ്ധ വികാരത്തിന്റെ പ്രധാന കാരണം മുഖ്യമന്ത്രി തന്നെയാണെന്നും സതീശൻ ആരോപിച്ചു.

Also Read: 528 പഞ്ചായത്തുകള്‍ യുഡിഎഫിന്, 359 ഇടതിന്, എന്‍ഡിഎ 25ല്‍; 19 പഞ്ചായത്തില്‍ ചിത്രം തെളിഞ്ഞില്ല

ക്ഷേമ പെൻഷനും വികസനവും 
ക്ഷേമ പെൻഷൻ 2,500 രൂപയാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന എൽഡിഎഫ് ജനങ്ങളെ വഞ്ചിക്കുകയാണുണ്ടായത്. നാലര വർഷം ഒരു രൂപ പോലും വർദ്ധിപ്പിക്കാതെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് തുച്ഛമായ വർദ്ധനവ് വരുത്തിയത്. ഇത് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുക്കാത്ത കെ-റെയിൽ പോലുള്ള പദ്ധതികളെ യുഡിഎഫ് എതിർക്കുന്നത് അപ്രായോഗികമായതിനാലാണ്. മുൻപ് വിഴിഞ്ഞം പദ്ധതിയെ എതിർത്ത സിപിഎം ഇപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപി - സിപിഎം അന്തർധാര 
കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികൾ കാട്ടുന്ന ആവേശം കേരളത്തിലെ അഴിമതി കേസുകളിൽ കാണുന്നില്ല. ഇ.ഡി നോട്ടീസ് അയക്കുന്ന നേതാക്കൾക്കെതിരെ തുടർനടപടികൾ ഉണ്ടാകാത്തത് ഈ ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Also Read: ഓഫീസ് ഒഴിയണമെന്ന് വികെ പ്രശാന്ത് എംഎൽഎയോട് ആർ ശ്രീലേഖ; തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ വിവാദം

മിഷൻ 2025 
ഒരു വർഷം മുൻപേ തുടങ്ങിയ 'മിഷൻ 2025' പ്രവർത്തനങ്ങൾ യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നു. വർഗീയതയ്ക്കും വിഭജന രാഷ്ട്രീയത്തിനും എതിരെ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്നതിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ യുഡിഎഫിന് ലഭിക്കുമെന്നും വി.ഡി സതീശൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Read More: തിരച്ചിലുകൾ വിഫലം; പാലക്കാട് നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Vd Satheeshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: