കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററിലാണ് ഇപ്പോൾ അദ്ദേഹം.

ഹൃദയസംബന്ധവും കരള്‍ സംബന്ധവുമായ ആസുഖത്തെ തുടര്‍ന്ന് കുറച്ചു ദിവസമായി ചികിത്സയിലാണ്. കഴിഞ്ഞ ദിവസത്തോടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആശുപത്രിയിലെത്തി ഉഴവൂര്‍ വിജയനെ സന്ദര്‍ശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ