തിരുവനന്തപുരം: ഉത്തർപ്രദേശിലെ വിജയം വർഗീയ വാദികൾക്കും കള്ള പ്രചാരകർക്കും ഉള്ള മറുപടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിച്ചു രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതാണ് ബിജെപിക്കുണ്ടായ ഉജ്ജ്വല വിജയം. നോട്ട് നിരോധനത്തിന്റെ പേരിൽ രാജ്യമെങ്ങും കള്ള പ്രചരണം നടത്തിയ സിപിഎം ഇനിയെങ്കിലും തെറ്റ് തിരുത്താൻ തയാറാകണമെന്നും കുമ്മനം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

പണത്തിനായി ക്യു നിന്ന ജനങ്ങൾ ക്യൂ നിന്ന് ബിജെപിയെ തോല്പിക്കുമെന്നു പറഞ്ഞ തോമസ് ഐസക്കിന് ഇപ്പോഴെങ്കിലും യാഥാർഥ്യം മനസ്സിലായിട്ടുണ്ടാകുമെന്നു കരുതുന്നു. വിഭജന രാഷ്ട്രീയം അല്ല വികസന രാഷ്ട്രീയമാണ് രാജ്യത്തിന് ആവശ്യമെന്ന് തിരെഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും കുമ്മനം പറഞ്ഞു.

കുമ്മനം രാജശേഖരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിച്ചു രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതാണ് ബിജെപിക്കുണ്ടായ ഉജ്ജ്വല വിജയം. നോട്ട് നിരോധനത്തിന്റെ പേരിൽ രാജ്യമെങ്ങും കള്ള പ്രചരണം നടത്തിയ സിപിഎം ഇനിയെങ്കിലും തെറ്റ് തിരുത്താൻ തയ്യാറാകണം. പണത്തിനായി ക്യു നിന്ന ജനങ്ങൾ ക്യൂ നിന്ന് ബിജെപി യെ തോല്പിക്കുമെന്നു പറഞ്ഞ തോമസ് ഐസക്കിന് ഇപ്പോഴെങ്കിലും യാഥാർഥ്യം മനസ്സിലായിട്ടുണ്ടാകുമെന്നു കരുതുന്നു. വിഭജന രാഷ്ട്രീയം അല്ല വികസന രാഷ്ട്രീയമാണ് രാജ്യത്തിന് ആവശ്യമെന്ന് തെരെഞ്ഞെടുപ്പ് ഫലം തെളിയിച്ചു.ന്യുനപക്ഷങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന പ്രചാരണവും അസ്ഥാനത്തായി. കേരളത്തിലെ ന്യുനപക്ഷങ്ങൾക്ക് ഇതൊരു മാതൃകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ