കോവിഡ് ആശങ്കയിലേക്കു വിരല്‍ ചൂണ്ടി ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലില്‍ നിരത്തിലിറങ്ങിയത് ആയിരങ്ങള്‍

ഓണം കഴിയുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചേക്കുമെന്ന ആശങ്ക പരക്കെ നിലനില്‍ക്കുന്നുണ്ട്

onam, Uthradam, covid, markets, crowd, ഓണം, ഉത്രാടം, ഓണത്തിരക്ക്, കോവിഡ്, നിയന്ത്രണം, thiruvananthapuram news, kozhikode news, kerala news, malayalam news, കേരളം, കോഴിക്കോട്, തിരുവനന്തപുരം, ie malayalam
തിരുവനന്തപുരം കിഴക്കേക്കോട്ട

കൊച്ചി: സംസ്ഥാനത്ത് കോവിഡ് പിടിതരാതെ തുടരുമ്പോഴും ഓണം വിപണയിലെത്തിയത് ആയിരങ്ങള്‍. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വസ്ത്രവ്യാപാരക്കടകളിലും പച്ചക്കറി ചന്തകളിലും പൂവില്‍പ്പന കേന്ദ്രങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു.

തിരുവനന്തപുരം കിഴക്കേക്കോട്ടയിലും എറണാകുളത്ത് ബ്രോഡ്‌വേ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും കോഴിക്കോട്ട് മിഠായിത്തെരുവിലും ഇന്നലെ വൈകിട്ട് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കോഴിക്കോട്ടെ പ്രധാന വസ്ത്രവിപണന കേന്ദ്രമായ മിഠായിത്തെരുവ്, ഉത്രാടപ്പാച്ചില്‍ തിരക്ക് കുറയ്ക്കാനായി ഒരു ഘട്ടത്തില്‍ പൊലീസിന് അടച്ചിടേണ്ടി വന്നു.

onam, Uthradam, covid, markets, crowd, ഓണം, ഉത്രാടം, ഓണത്തിരക്ക്, കോവിഡ്, നിയന്ത്രണം, thiruvananthapuram news, kozhikode news, kerala news, malayalam news, കേരളം, കോഴിക്കോട്, തിരുവനന്തപുരം, ie malayalam
കോഴിക്കോട് മിഠായിത്തെരുവ്

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍- 2795, എറണാകുളം- 2707, കോഴിക്കോട്- 2705, മലപ്പുറം- 2611, പാലക്കാട് -1528, കൊല്ലം- 1478, ആലപ്പുഴ- 1135, കോട്ടയം- 1115, കണ്ണൂര്‍- 1034, തിരുവനന്തപുരം- 835, പത്തനംതിട്ട- 797, വയനാട്- 524, ഇടുക്കി- 520, കാസര്‍ഗോഡ്-440 എന്നിങ്ങനേയാണ് വിവിധ ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Read More: ജാഗ്രതയോടെ ഓണം; സംസ്ഥാനത്ത് 414 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

16.94 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19,205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു വൈറസ് പിടിപെട്ടത്. 785 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് കേരളം.

onam, Uthradam, covid, markets, crowd, ഓണം, ഉത്രാടം, ഓണത്തിരക്ക്, കോവിഡ്, നിയന്ത്രണം, thiruvananthapuram news, kozhikode news, kerala news, malayalam news, കേരളം, കോഴിക്കോട്, തിരുവനന്തപുരം, ie malayalam
തിരുവനന്തപുരം കിഴക്കേക്കോട്ട

രണ്ടാം തരംഗം താഴുന്ന പ്രവണത കാണിക്കാതിരിക്കുന്ന കേരളത്തില്‍ പെരുന്നാള്‍ ആഘോഷത്തിനും തെരുവുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഓണം കഴിയുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചേക്കുമെന്ന ആശങ്ക പരക്കെ നിലനില്‍ക്കുന്നുണ്ട്.

കോവിഡ് വാക്‌സിനെടുത്തവരോട് കോവിഡ് ഫലം നെഗറ്റീവ് ആയവര്‍ക്കോ മാത്രമാണ് കടകളില്‍ പ്രവേശനമെന്നാണ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചുകൊണ്ട് അടുത്തിടെ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. നിയന്ത്രണം ശക്തമാക്കാന്‍ പൊലീസ് വ്യപാരസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് സാന്നിധ്യവും പരിശോധനയും വ്യാപകമായുണ്ടായെങ്കിലും ജനത്തിരക്ക് കുറഞ്ഞില്ലെന്നാണ് ഇന്ന്് ഉള്‍പ്പെടെയുള്ള സ്ഥിതിവിശേഷം വ്യക്തമാക്കുന്നത്. മിക്ക നഗരങ്ങളിലും കടകളിലും പൊതുസ്ഥലങ്ങളിലും കൂട്ടത്തോടെ ജനമെത്തി.

Read More: ‘സൈകോവ്-ഡി’ മൂന്ന് ഡോസ് കോവിഡ് വാക്സിന് അടിയന്തര ഉപയോഗ അനുമതി

അതേസമയം, തിരുവോണ ദിനമായ നാളെ സംസ്ഥാനത്ത് മദ്യവില്‍പ്പന ഇല്ല. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകള്‍ തുറക്കില്ല. തിരക്ക് വര്‍ധിച്ചാല്‍ കോവിഡ് മാനദണ്ഡം ലംഘിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഓണത്തിരക്ക് കുറയ്ക്കനായി മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനസമയം നേരത്തെ വര്‍ധിപ്പിച്ചിരുന്നു. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് എട്ടുവരെ തുറക്കാനായിരുന്നു എക്‌സൈസ് കമ്മിഷണറുടെ ഉത്തരവ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Uthradam onam crowd in markets in kerala cities

Next Story
ടിപിആർ 16.99; കോവിഡ് സ്ഥിരീകരിച്ചത് 20,224 പേര്‍ക്ക്; 99 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com