Latest News

ഉത്ര വധം: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ

ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അമ്മ രേണുകയെയും സഹോദരി സുര്യയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്

കൊല്ലം: അഞ്ചലിലെ ഉത്ര കൊലപാതക്കേസിൽ മുഖ്യപ്രതി സൂരജിന്റെ മാതാവും സഹോദരിയും അറസ്റ്റിൽ. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അമ്മ രേണുകയെയും സഹോദരി സുര്യയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതായി വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് രേണുകയെയും സൂര്യയെയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മൂന്ന് തവണയാണ് ഇവരെ ചോദ്യം ചെയ്തത്. നേരത്തെ സൂരജിന്റെ പിതാവിനെയും അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് മുമ്പ് ഉത്ര പലതവണ ഗാർഹിക പീഡനത്തിന് ഇരയായതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read: കരഞ്ഞു തലതാഴ്‌ത്തി സൂരജ് പറഞ്ഞു ‘ ഞാനാ ചെയ്‌തേ’ ; തുറന്നുപറച്ചിൽ വീട്ടുകാരെ രക്ഷിക്കാനെന്ന് ഉത്രയുടെ സഹോദരൻ

ഉത്രയെ കൊലപ്പെടുത്തിയത് സ്വത്ത് സ്വന്തമാക്കാനെന്ന് സൂരജ് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. സ്വത്തിനും സ്വർണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചുവെന്നും പീഡനം തുടർന്നാൽ മാതാപിതാക്കൾ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടിരുന്നതായും സൂരജ് മൊഴി നൽകിയിരുന്നു. ഉത്രയെ കൊണ്ടുപോയാൽ സ്വത്ത് നഷ്ടപ്പെടുമോയെന്ന് ഭയന്നിരുന്നുവെന്നും കൊല നടത്താൻ വേണ്ടി 17,000 രൂപ ചെലവാക്കി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങിയെന്നും സൂരജ് മൊഴി നൽകിയതായാണ് പൊലീസ് പറയുന്നത്.

Also Read: ഉത്ര കൊലക്കേസ്: സൂരജിന്റെ അച്ഛൻ അറസ്റ്റിൽ; സ്വർണാഭരണങ്ങൾ വീടിനു സമീപം കുഴിച്ചിട്ട നിലയിൽ

ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപടലുണ്ടായി. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും എത്താത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം രേണുകയെയും സൂര്യയെയും കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Uthra murder soorajs mother renuka and sister surya under arrest

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express