Latest News

ഉത്രയെ കൊന്നത് സ്വത്ത് കൈക്കലാക്കാൻ; സൂരജിന്റെ കുറ്റസമ്മത മൊഴി

കൊല നടത്താൻ വേണ്ടി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങി. പാമ്പുകളെ വാങ്ങാൻ 17,000 രൂപ ചെലവാക്കി

കൊല്ലം: ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനെന്ന് ഭർത്താവ് സൂരജിന്റെ കുറ്റസമ്മത മൊഴി. സ്വത്തിനും സ്വർണത്തിനും വേണ്ടി ഉത്രയെ മാനസികമായി പീഡിപ്പിച്ചു. പീഡനം തുടർന്നാൽ മാതാപിതാക്കൾ ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമോയെന്ന് ഭയപ്പെട്ടു. ഉത്രയെ കൊണ്ടുപോയാൽ സ്വന്ത് നഷ്ടപ്പെടുമോയെന്ന് ഭയന്നിരുന്നുവെന്നും സൂരജ് മൊഴി നൽകി. കൊല നടത്താൻ വേണ്ടി രണ്ടു തവണ വിഷപാമ്പുകളെ വിലയ്ക്ക് വാങ്ങി. പാമ്പുകളെ വാങ്ങാൻ 17,000 രൂപ ചെലവാക്കിയെന്നും സൂരജ് മൊഴി നൽകിയിട്ടുണ്ട്.

ഉത്രയുടെ മരണം പാമ്പു കടിയേറ്റതു മൂലമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉത്രയുടെ ഇടതു കയ്യിൽ രണ്ടു പ്രാവശ്യം പാമ്പു കടിച്ചു. വിഷാംശം നാഡീവ്യൂഹത്തിനെ ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷം നാഡിവ്യൂഹത്തെ ബാധിച്ചതിനാൽ മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് മരിച്ചതായാണ് വിലയിരുത്തല്‍. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.

രാത്രി ഭർത്താവിനും മകനും ഒപ്പം കിടന്നുറങ്ങിയതാണ് ഉത്ര. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റതായി അറിയുന്നത്. പിന്നീട് ബെഡ് റൂമിൽ നടത്തിയ തിരച്ചിലിൽ മൂർഖൻ പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നായിരുന്നു ഉത്രയുടെ വീട്ടുകാരുടെ സംശയം. വീട്ടുകാരുടെ സംശയത്തെ തുടർന്നാണ് പിന്നീട് പൊലീസിൽ പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് സൂരജ് അറസ്റ്റിലായത്.

Read Also: അവനെ വീട്ടിൽ കയറ്റല്ലേ സാറേ; പൊട്ടിക്കരഞ്ഞ് ഉത്രയുടെ അമ്മ

കഴിഞ്ഞ ഞായറാഴ്ചയാണ് ഭർത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫോൺ രേഖകളും മറ്റ് ശാസ്‌ത്രീയ തെളിവുകളുമാണ് സൂരജിനു തിരിച്ചടിയായത്. പാമ്പാട്ടിയായ സുഹൃത്തിൽ നിന്നാണ് സൂരജ് കരിമൂർഖനെ പണംകൊടുത്ത് വാങ്ങിയത്. കല്ലുവാതുക്കല്‍ സ്വദേശിയായ സുരേഷ് എന്ന പാമ്പാട്ടിയുമായി സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതോടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി. പിന്നീട് സൂരജിന്റെ ഫോൺ രേഖകൾ പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു. ആറ് മാസത്തിനിടെ സൂരജിന് പാമ്പ് പിടിത്തക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിനു മനസിലായി. വീട്ടിൽ പാമ്പ് വന്നപ്പോൾ സൂരജ് കൈ കൊണ്ട് അതിനെ എടുത്ത കാര്യം ബന്ധുക്കളിൽ നിന്നു തന്നെ അറിഞ്ഞതോടെ കൊലപാതകി സൂരജാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Uthra murder case sooraj confession statement

Next Story
കേരളത്തിൽ സമൂഹവ്യാപനത്തിന് സാധ്യത; വിദഗ്ധ സമിതിയുടെ റിപ്പോർട്ട്domestic returnees pass, ഡൊമെസ്റ്റിക് പാസ്‌, മറ്റു സംസ്ഥാനങ്ങളില്‍ കേരളത്തിലേക്ക് വരാനുള്ള പാസ്‌, covid19, കോവിഡ്-19, jagratha portal, ജാഗ്രതാ പോര്‍ട്ടല്‍, keralam, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com