/indian-express-malayalam/media/media_files/2026/02/20/usha-alpy-medclge-2026-02-20-08-31-47.jpg)
ഉഷ
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ ആർട്ടറി ഫോർസെപ്സുമായി അഞ്ച് വർഷത്തോളം നരകയാതന അനുഭവിച്ച പുന്നപ്ര സ്വദേശിനി ഉഷ ജോസഫിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Also Read:നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; ആർക്കൊക്കെ അപേക്ഷിക്കാം, അറിയേണ്ട കാര്യങ്ങൾ
കടുത്ത വേദനയും അസ്വസ്ഥതകളും അനുഭവിച്ചിരുന്ന ഉഷയെ എംപി കെ സി വേണുഗോപാലിൻ്റെ ഇടപെടലിനെ തുടർന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനകൾക്ക് ശേഷം അവരെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നും അഞ്ചു വർഷത്തെ വേദനയ്ക്ക് ഇതോടെ വിരാമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധുക്കൾ പ്രതികരിച്ചു.
വരുന്ന മെയ് അഞ്ചിന് തൻ്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ട് അഞ്ച് വർഷം തികയുകയാണെന്നും ഇക്കാലമത്രയും സഹിക്കാനാവാത്ത വേദനയാണ് അനുഭവിച്ചതെന്നും ഉഷ പറഞ്ഞു. വേദന വരുമ്പോൾ മകനൊപ്പം നിരവധി ഡോക്ടർമാരെ കണ്ടിരുന്നു.
Also Read:വെള്ളാപ്പള്ളി നടേശനെ ചോദ്യംചെയ്ത് വിജിലൻസ്; അന്വേഷണം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ
വേദന കുറയാനായി ഇൻജക്ഷനുകൾ എടുക്കുകയായിരുന്നു പതിവ്. ഒടുവിൽ എക്സ്റേ എടുത്തു നോക്കിയപ്പോഴാണ് വയറ്റിൽ കത്രിക പോലെ എന്തോ ഉണ്ടെന്ന് അറിഞ്ഞതെന്നും വിവരം അറിഞ്ഞപ്പോൾ എക്സ്റേ റൂമിൽ നിന്ന് താൻ ചിരിച്ചുകൊണ്ടാണ് പുറത്തേക്ക് വന്നതെന്നും അവർ വ്യക്തമാക്കി. വയറ്റിൽ കത്രിക ഇരിപ്പുണ്ടെന്നാണ് അവർ പറയുന്നതെന്ന് മകനോട് അപ്പോൾ തന്നെ പറഞ്ഞതായും ഉഷ കൂട്ടിച്ചേർത്തു.
2021ൽ ലളിതാംബിക ഡോക്ടറെ പോയി കണ്ട് വീട്ടിൽ വച്ച് രണ്ടായിരം രൂപ നൽകിയ ശേഷമാണ് ഓപ്പറേഷൻ തീയതി നിശ്ചയിച്ചതെന്ന് ബന്ധുവായ ജോയ്സ് ആരോപിച്ചു. സർക്കാർ ഡോക്ടറാണെങ്കിലും പ്രത്യേക പരിഗണന ലഭിക്കുമെന്ന വിശ്വാസത്തിലാണ് പാവപ്പെട്ടവരായിട്ടും പണം നൽകിയത്.
Also Read:സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി
സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ ഡോക്ടർ നിർദേശിച്ച സ്വകാര്യ സംവിധാനങ്ങളിലാണ് നടത്തിയത്. വയറ്റിൽ ഉപകരണം കുടുങ്ങിയ വിവരം പുറത്തുവന്നപ്പോൾ വണ്ടാനത്ത് വീണ്ടും ചെന്ന തങ്ങളെ ഒരു മുറിയിൽ ഇരുത്തി ആരോടും പറയരുതെന്നും ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തു തരാമെന്നും അധികൃതർ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി.
ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായത് വലിയ അനാസ്ഥയാണെന്നും ഇതിനെതിരെ പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും മകൻ ഷിബിൻ വ്യക്തമാക്കി. ശസ്ത്രക്രിയക്കിടെ ഉണ്ടായ ഈ വീഴ്ച ഒരുകാലത്തും ചെറിയൊരു തെറ്റായി കാണാൻ കഴിയില്ലെന്നും വളരെ ഗുരുതരമായ പിഴവാണിതെന്നും എംഎൽഎ എച്ച് സലാം പ്രതികരിച്ചു. ഇതിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More:ശബരിമല സ്വർണ്ണക്കൊള്ള; കണ്ഠരര് രാജീവരർ പുറത്തേക്ക്; രണ്ടു കേസുകളിലും ജാമ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us