‘യുപിയിലെത്തിയത് മതസൗഹാര്‍ദം തകര്‍ക്കാന്‍’; സിദ്ദിഖ് കാപ്പനെതിരെ കുറ്റപത്രം

ഹാഥ്‌റസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്

supreme court, സുപ്രീം കോടതി, Siddique Kappan, സിദ്ദിഖ് കാപ്പൻ, kerala news, up police, ie malayalam, ഐഇ മലയാളം

ലഖ്‌നൗ: ഹാഥ്‌റസ് കേസ് റിപ്പോർട്ട് ചെയ്യാൻ ഉത്തർപ്രദേശിൽ എത്തിയപ്പോൾ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും മറ്റ് ഏഴു പേർക്കും എതിരെ യുപി പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് കുറ്റപത്രം സമർപ്പിച്ചു. ശനിയാഴ്ചയാണ് മഥുര കോടതിയിൽ 5000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം, രാജ്യദ്രോഹക്കുറ്റം എന്നിവയാണ് ഇവർക്കെതിരായി ചുമത്തിയിരിക്കുന്നത്.

ഹാഥ്‌റസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സമാധാനം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് സംസ്ഥാന പൊലീസ് അവകാശപ്പെടുന്നത്. ഐപിസി സെക്ഷനുകൾ 124 എ (രാജ്യദ്രോഹം), 153 എ (ശത്രുതയെ പ്രോത്സാഹിപ്പിക്കുക), 295 എ (വികാരം വ്രണപ്പെടുത്തുക), കർശനമായ യു‌എ‌പി‌എ, ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ ചുമത്തിയാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

Read More: സിദ്ദിഖ് കാപ്പന് കർശന ഉപാധികളോടെ ഇടക്കാല ജാമ്യം

യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നോയിഡ വിഭാഗം തയ്യാറാക്കിയ കുറ്റപത്രം ശനിയാഴ്ച മഥുര അഡീഷണൽ ജില്ലാ ജഡ്ജി കോടതിയിൽ സമർപ്പിച്ചു. കാപ്പനെ കൂടാതെ പി‌എഫ്‌ഐ അംഗങ്ങളായ അതിക്ഹുർ റഹ്മാൻ, മസൂദ് അഹമ്മദ്, റൗഫ് ഷെരീഫ്, അൻസാദ് ബദ്രുദ്ദീൻ, ഫിറോസ് ഖാൻ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

ഡ്രൈവറായിരുന്ന ആലം, കാപ്പന്റെ ബന്ധുവായ ഡാനിഷ് മുഹമ്മദ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിൽ പരാമർശിക്കുന്നു.

അറസ്റ്റിൽ നിന്ന് ഡാനിഷ് ഇടക്കാല സ്റ്റേ നേടിയിട്ടുണ്ട്, മറ്റുള്ളവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

പൊലീസ് ആരോപണങ്ങളെ പിന്തുണയ്ക്കുന്നതിനായി 50 ലധികം സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബലാത്സംഗത്തിനും കൊലപാതകത്തിനും എതിരായ പ്രതിഷേധത്തിനിടയിലാണ് പ്രതികൾ ഈ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് എത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അടുത്ത വാദം കേൾക്കൽ തീയതി മെയ് ഒന്നിന് നിശ്ചയിച്ചിട്ടുണ്ട്. അന്നേ ദിവസം ഹാജരാകാൻ കോടതി ഡാനിഷിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ജില്ലാ സർക്കാർ അഭിഭാഷകൻ മഥുര, ശിവ്രാം സിംഗ് പറഞ്ഞു.

ഒക്‌ടോബര്‍ അഞ്ചിനാണു മഥുര ടോൾ പ്ലാസയിൽവച്ച് സിദ്ദിഖിനെ മറ്റു മൂന്നു പേര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്തത്. മഥുര മാന്ദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. മതവിദ്വേഷം വളർത്തിയെന്നാരോപിച്ചാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Up stf files 5000 page chargesheet against journalist kappan seven others

Next Story
‘മറുപടി സഭയെ അവഹേളിക്കുന്നത്;’ കസ്റ്റംസിന് നിയമസഭയുടെ നോട്ടീസ്kerala assembly session,കേരള നിയമസഭാ സമ്മേളനം, kerala assembly session on august 24, കേരള നിയമസഭാ സമ്മേളനം ഓഗസ്റ്റ് 24-ന്‌,one day kerala assembly session, opposition to give no confidence motion,പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി, pinarayi vijayan government, പിണറായി വിജയന്‍ സര്‍ക്കാര്‍,ldf government, എല്‍ഡിഎഫ് സര്‍ക്കാര്‍,iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com