പത്തനംതിട്ട: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. വൈകിട്ട് പത്തനംതിട്ടയിൽ രണ്ട് യോഗങ്ങളിൽ യോഗി പങ്കെടുക്കും. പത്തനംതിട്ടയില്‍ പൊതുയോഗത്തിനും തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങല്‍, കൊല്ലം എന്നീ ലോക്സഭ മണ്ഡലങ്ങളിലെ യോഗങ്ങളില്‍ പ്രസംഗിക്കുന്നതിനുമായാണ് യോഗി ആദിത്യനാഥ് കേരളത്തിലെത്തുന്നത്.

ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങളുടെ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് യുപി മുഖ്യമന്ത്രിയെ പത്തനംതിട്ടയിലെത്തിക്കുന്നത്. അദ്ദേഹത്തിന്റെ വരവ് സംസ്ഥാനത്തെ ബിജെപി പ്രവർത്തകർക്ക് ആവേശം പകരുമെന്നാണ് കണക്കുകൂട്ടൽ.

തെക്കൻ കേരളത്തിൽ തിരുവനന്തപുരത്തിനൊപ്പം ബിജെപി ഏറ്റവും പ്രതീക്ഷ കൊടുക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല വിഷയത്തിൽ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്നു എന്നതും നിരവധി പേർ സമരങ്ങളെ തുടർന്ന് അറസ്റ്റിലായതുമെല്ലാം പാർട്ടിക്ക് ഗുണകരമായെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook