scorecardresearch
Latest News

ഉണ്ണിമുകുന്ദന് തിരിച്ചടി; പീഡന പരാതിയില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

Unni Mukundan, Unni Mukundan political entry, Unni Mukundan news, Unni Mukundan latest news, Unni Mukundan BJP

കൊച്ചി: പീഡന പരാതിയില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ നടന്‍ ഉണ്ണിമുകുന്ദന് തിരിച്ചടി. പീഡന പരാതിയില്‍ വിചാരണ തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.കേസ് ഒത്തുതീര്‍പ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു.

പുതിയ സാഹചര്യത്തില്‍ കോടതി നടപടികള്‍ തുടരാമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് റദ്ദാക്കണമെന്നും മജിസ്‌ടേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് ഉണ്ണി മുകുന്ദന്റ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദന്‍ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തിയ കേസില്‍ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചിരുന്നു. 2021ല്‍ കേസിന്റെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. കോഴക്കേസില്‍ ആരോപണ വിധേയനായ സൈബി ജോസായിരുന്നു ഉണ്ണി മുകുന്ദനായി ഹാജരായിരുന്നത്. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലായെന്ന് കാണിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ വിചാരണ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതിയില്‍ വിശദീകരണം നല്‍കാന്‍ നടന്‍ ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തു. കോടതിയെ തെറ്റിദ്ധരിപ്പിച്ചത് അതീവ ഗൗരവതരമായ കാര്യമാണെന്നും കള്ളക്കളി അനുവദിക്കില്ലെന്നും ജസ്റ്റിസ് കെ ബാബു വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Unnimukundan hits back in harassment complaint