പത്തനംതിട്ട: പ്രമുഖ തീർത്ഥാടനകേന്ദ്രമായ ശബരിമലയോട് ചേർന്നുളള വനമേഖലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നിലയ്ക്കലിനോട് ചേർന്ന പ്രദേശത്താണ് ഏതാണ്ട് അമ്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന പുരുഷ മൃതദേഹം കണ്ടെത്തിയത്.

തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കാമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനുളള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ