യൂണിവേഴ്സിറ്റി കോളേജ് തുറന്നു; കനത്ത പൊലീസ് കാവലിൽ ആദ്യ ദിനം

ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുമ്പ് ക്യാമ്പസിൽ അധികൃതർ അടിമുടി മാറ്റം വരുത്തികഴിഞ്ഞു

Trivandrum university college, യൂണിവേഴ്സിറ്റി കോളേജ്, college reopens, university, SFI, എസ്എഫ്ഐ, Attack, ആക്രമണം, accuse, shivranjith, nasim, ശിവരജ്ഞിത്, നസീം, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് തുറന്നു. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് കോളേജ് പ്രവർത്തനം പുനരാരംഭിക്കുന്നത്. സംഘർഷത്തിനിടെ അഖിലെന്ന വിദ്യാർഥിയെ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ കുത്തുകയായിരുന്നു. ഇതിന് ശേഷവും വ്യാപക അക്രമ സംഭവങ്ങളാണ് ക്യാമ്പസിൽ അരങ്ങേറിയത്.

ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുൻപായി ക്യാമ്പസിൽ അടിമുടി മാറ്റം വരുത്തികഴിഞ്ഞു അധികൃതർ. കോളേജ് പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന ചെഗുവേരയുടെ ചിത്രം പതിച്ചുള്ള കൊടിയും നീക്കം ചെയ്തു. ക്യാംപസിനകത്തെ എസ്എഫ്ഐയുടെ പോസ്റ്ററുകളും നീക്കിയിട്ടുണ്ട്. കോളേജ് കൗണ്‍സിലാണ് ഇവ നീക്കം ചെയ്യാനുള്ള തീരുമാനം എടുത്തത്.

Read Also: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു, പ്രതികളെ പുറത്താക്കി

പുതിയ പ്രിൻസിപ്പലും ഇന്ന് ചുമതലയേറ്റെടുത്തേക്കും. സ്ഥലം മാറ്റിയ പഴയ അധ്യാപകർക്ക് പകരം പുതിയ അധ്യാപകരും ഉടൻ തന്നെ കോളേജിലെത്തും. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ക്യാംപസിനകത്ത് അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. സംഘർഷത്തിനിടെ കുത്തേറ്റ അഖിലിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 25 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്.

അതേസമയം, കെഎസ്‌യുവിന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. കെഎസ്‍യുവിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: University college thiruvananthapuram reopens today after sfi attack

Next Story
കർണാടകയില്‍ തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം; രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍Rebel MLA Congress MLA Karnataka
The moderation of comments is automated and not cleared manually by malayalam.indianexpress.com