scorecardresearch

യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം: കുത്തേറ്റ വിദ്യാർഥിക്ക് അടിയന്തര ശസ്ത്രക്രിയ

എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥികൾ തന്നെ സംഘടനക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു

എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥികൾ തന്നെ സംഘടനക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
trivandrum university college, ie malayalam

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനാണ് കുത്തേറ്റത്. അഖിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

Advertisment

കഴിഞ്ഞ ദിവസം കാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികൾ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങളേയും ഇന്ന് അനുരഞ്ജന ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു. എസ്എഫ്ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി മർദിക്കുകയും കത്തികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.

ഇതിനെതിരെ എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥികൾ തന്നെ സംഘടനക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇവർ കോളേജിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ കോളേജ് പ്രിൻസിപ്പലും എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് പുറത്താക്കി. സംഭവത്തെ കുറിച്ച് അറിയില്ലെന്നും അഡ്മിഷന്റെ തിരക്കാണെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം.

സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടുമെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനുവാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്ക് വ്യക്തമായ പങ്കുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

Advertisment
Sfi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: