തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളെ ന്യായീകരിക്കില്ലെന്നും സംഭവം ദൗര്‍ഭാഗ്യകരവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എസ്എഫ്ഐ പ്രവര്‍ത്തകരുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന അഖിലിനെ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘എസ്എഫ്ഐ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. പാര്‍ട്ടിയുടെ തീരുമാനം സംഘടനയുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ല. കോളേജില്‍ നിന്ന് എന്തൊക്കെയാണ് പിടിച്ചെടുത്തത് എന്നതിന്റെ കണക്കൊന്നും നോക്കിയിട്ടില്ല. യൂണിവേഴ്സിറ്റി കോളേജ് മാറ്റി സ്ഥാപിക്കണമെന്നത് ചിലരുടെ കാലങ്ങളായുളള ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.
Read More: Kerala News Live Updates: പരാതി കൊടുത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: അഖിലിന്റെ പിതാവ്
‘കാലങ്ങളായി ചില രാഷ്ട്രീയ ശത്രുക്കള്‍ കോളേജ് മാറ്റാന്‍ ശ്രമം നടത്തുന്നുണ്ട്. അതിനായി അവര്‍ പല പ്രശ്നങ്ങളും ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സാസ്കാരിക പ്രബുദ്ധതയുളള തിരുവനന്തപുരത്തെ ജനങ്ങള്‍ അതിനെ പ്രതിരോധിച്ചിട്ടുണ്ട്. മട്ടന്നൂര്‍ കോളേജില്‍ കെഎസ്.യു നേതാവ് ബഷീറിനെ കെഎസ്,യുക്കാര്‍ അടിച്ചു കൊന്നു. അന്ന് അവിടുന്ന് കോളേജ് മാറ്റിയില്ലല്ലോ. ഇത്തരം അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ നടപടി എടുക്കുകയാണ് വേണ്ടത്. കോളേജ് മാറ്റുകയല്ല,’ കോടിയേരി പറഞ്ഞു.
കോളജ് മറ്റൊരിടത്തേക്കു മാറ്റി കെട്ടിടത്തെ ചരിത്രസ്ഥാപനമാക്കുകയാണ് അക്രമങ്ങൾ അവസാനിപ്പിക്കാനുള്ള പരിഹാരമെന്ന് കോണ്‍ഗ്രസ് എംപി കെ മുരളീധരൻ പറഞ്ഞു. ക്രിമിനലുകളെ സൃഷ്ടിക്കുന്ന സ്ഥാപനമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.