scorecardresearch

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍; എസ്എഫ്ഐ യൂണിയന്‍ ഓഫീസിലും യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകള്‍

സംഘര്‍ഷത്തില്‍ പ്രതിയായ എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസുകളും സീലുകളും പിടിച്ചെടുത്തിരുന്നു

സംഘര്‍ഷത്തില്‍ പ്രതിയായ എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസുകളും സീലുകളും പിടിച്ചെടുത്തിരുന്നു

author-image
WebDesk
New Update
sfi, ie malayalam

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിയന്‍ ഓഫീസിലും യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന ഉത്തരക്കടലാസുകള്‍. യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ പ്രതിയായ എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസുകളും സീലുകളും പിടിച്ചെടുത്തിരുന്നു. അതിനു പിന്നാലെയാണ് എസ്എഫ്ഐ യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസുകള്‍ ലഭിച്ചത്.

Advertisment

Read Also: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം; പ്രതിയുടെ വീട്ടില്‍ നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു

സംഘര്‍ഷത്തെ തുടര്‍ന്ന് യൂണിയന്‍ ഓഫീസ് ഒഴിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഓഫീസ് ഒഴിപ്പിക്കുമ്പോഴാണ് ഉത്തരക്കടലാസുകള്‍ പിടികൂടിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റോള്‍ നമ്പര്‍ എഴുതിയതും എഴുതാത്തതുമായ ഉത്തരക്കടലാസുകളാണ് കണ്ടെത്തിയിരിക്കുന്നത്. അധ്യാപകന്റെ സീലും കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഓഫീസായി പ്രവര്‍ത്തിക്കുന്ന മുറിയാണിത്. കേരള യൂണിവേഴ്‌സിറ്റിയുടെ ഉത്തരക്കടലാസുകളാണ് കണ്ടെത്തിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മുഖ്യപ്രതിയും എസ്എഫ്ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നാണ് കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടികൂടിയത്. പ്രതികളുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയത്. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്നും എഴുതാത്ത പേപ്പറുകളാണ് കണ്ടെത്തിയത്. ഇത് നാല് ബണ്ടിലോളം വരും. ഒരു ബണ്ടിലില്‍ 12 ഉത്തരക്കടലാസുകളാണ് ഉണ്ടാകുക. പരീക്ഷാ ഹാളില്‍ വച്ച് മാത്രം വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട പേപ്പറുകളാണ് പിടികൂടിയിരിക്കുന്നത്. കന്റോണ്‍മെന്റ് എസ്ഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Advertisment

പരിശോധനക്കിടെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുമായി എത്തിയ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യം പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിന് പിന്നാലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. കോളേജിലെ യൂണിയന്‍ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറികളായി മാറ്റാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സുമയാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് തെറ്റുപറ്റിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന് വീഴ്ചയുണ്ടായത് പരിചയക്കുറവ് മൂലമാണെന്നും അഡീഷണല്‍ ഡയറക്ടര്‍ സുമ പറഞ്ഞു. നാളെ മുതല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ക്ലാസുകള്‍ പുനരാരംഭിക്കാനാണ് സാധ്യത.

University College Sfi Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: