scorecardresearch
Latest News

മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാർ, നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ച സമരം നീട്ടി

മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിക്കുന്നതായി സമരം നയിക്കുന്ന യുഎൻഎ നേതാക്കൾ

മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാർ, നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ച സമരം നീട്ടി

തൃശ്ശൂർ: തിങ്കളാഴ്ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് സമരം ന​ഴ്സിങ്ങ് സംഘടനകൾ നീട്ടിവെച്ചു. അനുരഞ്ജന ചർച്ചയ്ക്കായി മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിക്കുന്നതായി സമരം നയിക്കുന്ന യുഎൻഎ വക്താക്കൾ പറഞ്ഞു. ബുധനാഴ്ച വിളിച്ച് ചേർത്ത ചർച്ചയിൽ തങ്ങൾ പങ്കെടുക്കുമെന്നും യുഎൻഎ വക്താക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ തങ്ങൾക്ക് അനുകൂലമായി തീരുമാനം ഉണ്ടായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും യുഎൻഎ നേതാവ് ജാസിൻഷ പറഞ്ഞു.

അനിശ്ചിതകാല സമരം മാറ്റിവയ്ക്കാൻ തയ്യാറാണെങ്കിൽ വിഷയം ചർച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് സമരക്കാരെ അറിയിച്ചിരുന്നു. നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ എന്ന സംഘടനയുടെ ഭാരവാഹികളെ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

നഴ്സുമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നിന്ന് രോഗികളെ വിട്ടയച്ചിരുന്നു. സർക്കാർ ആശുപത്രികളിലേക്കാണ് ഇവരെ മാറ്റുന്നത്. ഇതോടെ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാൻ സാധിക്കും വിധത്തിൽ സൗകര്യങ്ങൾ വിപുലീകരിക്കാൻ ആശുപത്രി അധികൃതർക്ക് ജില്ല മെഡിക്കൽ ഓഫീസർമാർ നിർദ്ദേശം നൽകി.

കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലാണ് രാവിലെ രോഗികളെ വിട്ടയച്ചത്. ഇതോടെ സംസ്ഥാനത്തെ ആതുര സേവന രംഗം ഗുരുതരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: United nurses association postponed the strike on monday