Latest News

ഫണ്ട് തട്ടിപ്പ് കേസ്: നഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷാ അറസ്റ്റില്‍

ഒന്നാം പ്രതി ജാസ്മിന്‍ ഷായെ കൂടാതെ, രണ്ടാം പ്രതി ഷോബി ജോസഫ്, മൂന്നാം പ്രതി നിധിന്‍ മോഹന്‍, നാലാം പ്രതി പിഡി ജിത്തു എന്നിവരെയാണ് ക്രൈംബ്രാഞ്ച് തൃശൂരില്‍ ഇന്ന് അറസ്റ്റ് ചെയ്തത്.

jasmin sha,ജാസ്മിന്‍ ഷാ, una, യുഎന്‍എ,case against jasmin sha, crime branch,ക്രെെം ബ്രാഞ്ച്, united nurses association, ie malayalam,

തൃശൂര്‍: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസില്‍ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ അടക്കം നാല് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ജാസ്മിന്‍ ഷായെ കൂടാതെ, രണ്ടാം പ്രതി ഷോബി ജോസഫ്, മൂന്നാം പ്രതി നിധിന്‍ മോഹന്‍, നാലാം പ്രതി പിഡി ജിത്തു എന്നിവരെയാണ് ക്രൈംബ്രാഞ്ച് തൃശൂരില്‍ ഇന്ന് അറസ്റ്റ് ചെയ്തത്.

ഷോബി ജോസഫ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി അംഗവും ജിത്ത് ഓഫീസ് സ്റ്റാഫും നിധിന്‍ ജാസ്മിന്‍ ഷായുടെ ഡ്രൈവറുമാണ്.

അസോസിയേഷന്റെ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Read Also: നിങ്ങളെ അവിടെ കണ്ടെത്താനാവുകയില്ലെന്ന് എനിക്കറിയാം

ഈ തുക ഉപയോഗിച്ച് ജാസ്മിന്‍ ഷായുടെ ഭാര്യയുടെ പേരില്‍ ഫ്‌ളാറ്റും കാറും വാങ്ങിയതായും തിരുവല്ലയില്‍ ബിനാമി പേരില്‍ ആശുപത്രി വാങ്ങാന്‍ കരാറുണ്ടാക്കിയെന്നുമാണ് കേസ്.

ഈ കേസില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സാമ്പത്തിക തട്ടിപ്പിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷകള്‍ ഈ വര്‍ഷം ജൂലൈയില്‍ തള്ളിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: United nurses association money fraud case crime branch arrests jasmin sha and three others

Next Story
Kerala Monsoon Bumper Lottery Result 2020: പെരുമ്പാവൂരിൽ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം; ടിക്കറ്റ് ഉടമയെ കാത്ത് ലോട്ടറി ഏജന്റ്Kerala Monsoon bumper lottery result,Kerala lottery result,Kerala Monsoon bumper lottery result 2020,keralalotteries.com,keralalotteries.com result
The moderation of comments is automated and not cleared manually by malayalam.indianexpress.com