നഴ്‌സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് കേസ്: ജാസ്‌മിൻ ഷാ അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

അസോസിയേഷൻ ഫണ്ടിൽ നിന്ന് മൂന്നു കോടിയോളം രൂപ തട്ടിയെനാണ് കേസ്

jasmin sha,ജാസ്മിന്‍ ഷാ, una, യുഎന്‍എ,case against jasmin sha, crime branch,ക്രെെം ബ്രാഞ്ച്, united nurses association, ie malayalam,

കൊച്ചി: നഴ്‌സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പുകേസിൽ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്‌മിൻ ഷാ അടക്കം നാലു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തട്ടിപ്പിന് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നു മുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷകൾ കോടതി തള്ളിയത്.

ഒന്നാം പ്രതി ജാസ്‌മിൻ ഷാ, രണ്ടാം പ്രതി ഷോബി ജോസഫ്, മൂന്നാം പ്രതിനിധിൻ മോഹൻ, നാലാം പ്രതി പി.ഡി.ജിത്തു എന്നിവരാണ് പ്രതികൾ. ഷോബി ജോസഫ് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയംഗവും ജിത്തു ഓഫീസ് സ്റ്റാഫും നിധിൻ മോഹൻ ജാസ്‌മിൻ ഷായുടെ ഡ്രൈവറുമാണ്.

Read Also: പുതിയ ഉപഭോക്തൃ സംരക്ഷണ നിയമ പരിധിയിൽ ഓൺലൈൻ ഉത്പന്നങ്ങളും

അസോസിയേഷൻ ഫണ്ടിൽ നിന്ന് മൂന്നു കോടിയോളം രൂപ തട്ടിയെനാണ് കേസ്. യുഎൻഎ മുൻ സംസ്ഥാന പ്രസിഡന്റ് സിബി മുകേഷിന്റെ പരാതിയിലാണ് കേസെടുത്തത്. പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റിയ പണം ജാസ്‌മിൻ ഷായുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.

പണം ഉപയോഗിച്ച് ജാസ്‌മിൻ ഷായുടെ ഭാര്യയുടെ പേരിൽ ഫ്ലാറ്റും കാറും വാങ്ങിയതായും ബിനാമി പേരിൽ തിരുവല്ലയിൽ ആശുപത്രി വാങ്ങാൻ കരാറുണ്ടാക്കിയതായും കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

Read Also: ആൾക്കൂട്ടം അനുവദിക്കില്ല; കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ

2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപ അക്കൗണ്ടിൽ എത്തിയെന്നും എന്നാൽ എട്ട് ലക്ഷത്തോളം രൂപയാണ് ബാക്കിയുള്ളതെന്നുമായിരുന്നു പരാതിയിലെ ആരോപണം.

കേസ് റദ്ദാക്കണമെന്ന ജാസ്‌മിൻ ഷായുടെ ആവശ്യം തള്ളിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ കോടതി ഉത്തരവിട്ടത്. പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: United nurses association fund scam case jasmin shah high court

Next Story
Kerala Sthree Sakthi SS-219 Lottery Result: സ്ത്രീ ശക്തി SS-219 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്kerala lottery, Sthree Sakthi SS-198 Lottery Result, സ്ത്രീ ശക്തി ഭാഗ്യക്കുറി SS-198, Sthree Sakthi Result, കേരള , കേരള ഭാഗ്യക്കുറി, Sthree Sakthi Lottery Result, Sthree Sakthi Lottery, SthreeSakthi Kerala Lottery, Kerala Sthree Sakthi SS-198 Lottery, Sthree Sakthi Lottery Today, Sthree Sakthi SS-198 Lottery Result Today, Sthree Sakthi Result Live, Kerala Lottery, Kerala Lottery Result, Kerala Lottery Live Today, Kerala Lottery Result Today, Kerala Lottery News, Kerala,സ്ത്രീ ശക്തി , ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com