തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കും ലോങ് മാർച്ചും പിൻവലിച്ചു. വേതന വർധന സംബന്ധിച്ചുള്ള സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയ സാഹചര്യത്തിലാണ് നടപടി. 20000 രൂപ അടിസ്ഥാന ശമ്പളമാക്കി വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

അടിസ്ഥാന ശമ്പളമായി 20,000 രൂപയാണ് നിശ്ചയിച്ചിട്ടുളളത്. 50 കിടക്കകള്‍ വരെയുളള ആശുപത്രിയിലെ നഴ്സുമാര്‍ക്ക് 20,000 രൂപ ലഭിക്കും. 51 മുതൽ 100 കിടക്കകൾ വരെ 24,200, 100 മുതൽ 200 കിടക്കകൾ വരെ 29,200 രൂപയും, ഇരുന്നൂറിന് മുകളിൽ 32,400 രൂപയുമായിരിക്കും പുതിയ ശമ്പള നിരക്ക്. എന്നാല്‍ അന്തിമ വിജ്ഞാപനത്തില്‍ അലവന്‍സുകളില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്ന ആശങ്കയിലാണ് നഴ്സുമാര്‍.

കരട് വിജ്ഞാപനം അനുസരിച്ചുള്ള അലവൻസ് ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. ഇതില്‍ 6000 മുതൽ 10000 വരെ കുറവ് ഉണ്ടായിട്ടുണ്ട്. 200 മുതൽ 300 കിടക്കയുള്ള ആശുപത്രികളിലാണ് ഇത് കൂടുതൽ പ്രതിഫലിക്കുക. വേതന വർധന ഉത്തരവ് ഇറങ്ങിയതിനാൽ അലവൻസ് വർധനക്കായി നിയമപോരാട്ടം നടത്തിയാൽ മതിയെന്നാണ് സംഘടനയുടെ വിലയിരുത്തൽ. സുപ്രീം കോടതിയുടെ അനുകൂല വിധിയുള്ളതും നിയമപോരാട്ടത്തിന് അനുകൂലമാണ്.

നേരത്തേ വിജ്ഞാപനത്തില്‍ ഒപ്പുവയ്ക്കാന്‍ നിയമസെക്രട്ടറി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സു​പ്രീം കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ച് വേ​ത​ന വ​ർ​ധ​ന​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ല​വ​ൻ​സ് നി​ര​ക്കു​ക​ൾ കു​റ​യ്ക്ക​രു​തെ​ന്നു​മായിരുന്നു നി​യ​മ​സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട്. സു​പ്രീം കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ച് വേ​ത​ന വ​ർ​ധ​ന​വ് ന​ട​പ്പാ​ക്ക​ണം. ക​ര​ട് വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ചു​ത​ന്നെ അ​ന്തി​മ വി​ജ്ഞാ​പ​നം ഇ​റ​ക്ക​ണം. അ​ല്ലെ​ങ്കി​ൽ വി​ജ്ഞാ​പ​നം നി​യ​മ​പ​ര​മാ​യി നി​ലനി​ൽ​ക്കി​ല്ല എ​ന്ന് നി​യ​മ​സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ക്കു​ന്നു. അ​ല​വ​ൻ​സ് നി​ര​ക്കു​ക​ൾ കു​റ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​പ​ദേ​ശ​ക സ​മി​തി ന​ൽ​കി​യ ശു​പാ​ർ​ശ.

ശ​ന്പ​ള പ​രി​ഷ്ക​ര​ണം തീ​രു​മാ​നി​ക്കാ​ൻ നി​യോ​ഗി​ച്ച ഉ​പ​ദേ​ശ​ക സ​മി​തി റി​പ്പോ​ർ​ട്ട് പ്ര​കാ​രം നേ​ര​ത്തെ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ വി​ജ്ഞാ​പ​നം ചോ​ദ്യം ചെ​യ്ത് ആ​ശു​പ​ത്രി മാ​നേ​ജ്മെന്റു​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് സ്റ്റേ ​വാ​ങ്ങി. പി​ന്നീ​ട് ഹൈ​ക്കോ​ട​തി ത​ന്നെ സ്റ്റേ ​നീ​ക്കി തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശം സ​ർ​ക്കാ​രി​നു ന​ൽ​കി. ഇ​തി​നു പി​ന്നാ​ലെ വി​ജ്ഞാ​പ​നം ഇ​റ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും നീ​ളു​ക​യാ​യി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ