തിരുവനന്തപുരം: ബീഫ് സംബന്ധിച്ച് പ്രസ്താവന നടത്തി വിവാദം സൃഷ്ടിച്ച കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം പുതിയ വിവാദത്തിൽ. നിയമസഭാ ജീവനക്കാരനെ കൊണ്ട് കാൽ കഴുകിച്ചതാണ് ഇത്തവണ കണ്ണന്താനത്തെ വിവാദക്കുഴിയിൽ ചാടിച്ചത്.

ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി തിരിച്ചിറങ്ങവെയാണ് കണ്ണന്താനം നിയമസഭാ ജീവനക്കാരനെകൊണ്ട് കാല്‍ കഴുകിച്ചത്. മാധ്യമപ്രവര്‍ത്തകരും മറ്റ് ജീവനക്കാരും നോക്കിനില്‍ക്കെയായിരുന്നു കണ്ണന്താനത്തിന്റെ പ്രവൃത്തി. നേരത്തെ കേരള നിയമസഭയുടെ സ്പീക്കറായിരുന്ന വേളയില്‍ എന്‍.ശക്തന്‍ ഡ്രൈവറെകൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവം വലിയ വിവാദമായിരുന്നു.

(കടപ്പാട്: കൈരളി പീപ്പിൾ)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ