scorecardresearch

രാജ്യാന്തര ക്രൂയിസ് ടെർമിനലിന് കൊച്ചി തുറമുഖത്ത് ശിലാസ്ഥാപനം നടത്തി

2253 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ടെർമിനലിന് ഒരേ സമയം 5000 ടൂറിസ്റ്റുകൾക്ക് സേവനം നൽകാൻ സാധിക്കും.

2253 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ടെർമിനലിന് ഒരേ സമയം 5000 ടൂറിസ്റ്റുകൾക്ക് സേവനം നൽകാൻ സാധിക്കും.

author-image
WebDesk
New Update
international cruise terminal foundation stone

കൊച്ചി: കൊച്ചി തുറമുഖത്ത് പുതിയ രാജ്യാന്തര ക്രൂയിസ് ടെർമിനൽ നിർമ്മാണം ആരംഭിച്ചു. എറണാകുളം വാർഫിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം ശിലാസ്ഥാപനം നടത്തി.

Advertisment

ടെർമിനൽ പൂർത്തിയാകുന്നതോടെ കൂടുതൽ ക്രൂയിസ് വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. കഴിഞ്ഞ വർഷം ആഗോള തലത്തിൽ 2.6 കോടി ക്രൂയിസ് സഞ്ചാരികളുള്ളതിൽ ഇന്ത്യയിലെത്തിയത് 1.69 ലക്ഷം പേർ മാത്രമാണ്. ഇന്ത്യയിൽ 139 ക്രൂയിസ് കപ്പലുകൾ എത്തിയെങ്കിലും രാജ്യം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് ഒന്ന് മാത്രമാണ്.

ടെർമിനൽ പൂർത്തിയാകുന്നതോടെ കൂടുതൽ ക്രൂയിസ് കപ്പലുകൾക്ക് ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അവസരം ലഭിക്കും. 2040 ഓടെ 50 ലക്ഷം ക്രൂയിസ് ടൂറിസ്റ്റുകളെ ഇവിടെ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നാലു വർഷം കൊണ്ട് ടൂറിസം മേഖലയിൽ 1.46 കോടി തൊഴിൽ സൃഷ്ടിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിൻ പോർട്ട് ട്രസ്റ്റ് 25.72 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ടെർമിനൽ 2020 ഫെബ്രുവരി മാസത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2253 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ടെർമിനലിന് ഒരേ സമയം 5000 ടൂറിസ്റ്റുകൾക്ക് സേവനം നൽകാൻ സാധിക്കും.

Advertisment

പാസഞ്ചർ ലോഞ്ച്, ക്രൂ ലോഞ്ച്, 30 ഇമിഗ്രേഷൻ കൗണ്ടറുകൾ, 8 കസ്റ്റംസ് ക്ലിയറൻസ് കൗണ്ടറുകൾ, 7 സെക്യൂരിറ്റി പരിശോധനാ കൗണ്ടറുകൾ, വൈ ഫൈ, ടൂറിസ്റ്റ് ഇൻഫർമേഷൻ കൗണ്ടർ, ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, സുവനീർ ഷോപ്പുകൾ, വൈദ്യ സഹായം, പുസ്തക സ്റ്റോർ, മിനി കോൺഫറൻസ് ഹാൾ, ഗെയിമിങ്ങ് സോൺ, എടിഎം / ബാങ്ക് സേവനങ്ങൾ, ഫോറിൻ എക്സ്ചേഞ്ച് കൗണ്ടർ, കഫറ്റീരിയ, ലഗേജ് കൗണ്ടർ, ശുചി മുറികൾ, പാർക്കിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ടെർമിനലിൽ ഉണ്ടാകും.

നിലവിൽ 260 മീറ്റർ വരെ നീളമുള്ള ക്രൂയിസ് കപ്പലുകൾ ബിടിപി ബെർത്തിലും സമുദ്ര ക്രൂയിസ്, പാസഞ്ചർ ഫെസിലിറ്റേഷൻ സെന്ററിലുമാണ് കൈകാര്യം ചെയ്യുന്നത്. ഇതിൽ കൂടുതൽ നീളമുള്ള കപ്പലുകൾ എറണാകുളം വാർഫിൽ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് ഇവിടെയും ടെർമിനൽ നിർമ്മിക്കുന്നത്. ബിഒടി പാലത്തിനും കണ്ണങ്ങാട്ട് പാലത്തിനും ഇടയിൽ 9.01 കോടി രൂപ ചെലവിൽ വാക്ക് വേ നിർമ്മാണവും ഇതിനൊപ്പം നടത്തും.

Tourism Travel Alphonnse Kannanthanam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: