scorecardresearch

കേരളത്തിന് 460.77 കോടി രൂപയുടെ കേന്ദ്രസഹായം

കേരളം ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങൾക്ക് തുടർ പ്രളയ സഹായമായാണ് 5751.27 കോടി രൂപ കേന്ദ്രം അനുവദിച്ചിരിക്കുന്നത്

കേരളം ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങൾക്ക് തുടർ പ്രളയ സഹായമായാണ് 5751.27 കോടി രൂപ കേന്ദ്രം അനുവദിച്ചിരിക്കുന്നത്

author-image
WebDesk
New Update
Kerala Flood

Rescuers evacuate people from a flooded area to a safer place in Aluva in the southern state of Kerala, India, August 18, 2018. REUTERS/Sivaram V

ന്യൂഡൽഹി: ദേശീയ ദുരന്തനിവാരണഫണ്ടില്‍ നിന്നും കേരളത്തിന് 460.77 കോടി രൂപയുടെ ധനസഹായം അനുവദിച്ച് കേന്ദ്രം. 2019ലെ പ്രളയസഹായ ഫണ്ടായാണ് കേരളത്തിന് തുക അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

Advertisment

കേരളം ഉൾപ്പടെ ഏഴ് സംസ്ഥാനങ്ങൾക്ക് തുടർ പ്രളയ സഹായമായാണ് 5751.27 കോടി രൂപ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ ബിഹാർ, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും 2018-19 ൽ വരൾച്ച ബാധിച്ച കർണാടകയ്ക്കുമാണ് സഹായം ലഭിക്കുക.

മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതൽ തുക സഹായമായി അനുവദിച്ചിരിക്കുന്നത്, 1758.18 കോടി രൂപ. കർണാടകയ്ക്ക് 953.17 കോടി രൂപയും നാഗാലാൻഡിന് 177.37 കോടി രൂപയും ഒഡീഷയ്ക്ക് 179.64 കോടി രൂപയും രാജസ്ഥാന് 1119.98 കോടി രൂപയും പശ്ചിമ ബംഗാളിന് 1090.68 കോടി രൂപയുമാണ് അധിക സഹായം അനുവദിച്ചിരിക്കുന്നത്.

2100 കോടി രൂപയാണ് കേരളം പ്രളയധനസഹായമായി ആവശ്യപ്പെട്ടിരുന്നത്. നേരത്തെ 2019ലെ പ്രളയധനസഹായം നല്‍കുന്നതില്‍ നിന്നും കേരളത്തെ കേന്ദ്രം ഒഴിവാക്കിയിരുന്നു.

Advertisment
Kerala Floods

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: