scorecardresearch

Union Budget 2026 : കേന്ദ്ര ബജറ്റ് 2026; എയിംസ് പ്രഖ്യാപനം ഉണ്ടാകുമോ? കുന്നോളം പ്രതീക്ഷയിൽ കേരളം

ബജറ്റിൽ പരിഗണക്കാനായി സംസ്ഥാന സർക്കാർ 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി നിർമ്മല സീതാരാമന് നൽകിയിട്ടുണ്ട്

ബജറ്റിൽ പരിഗണക്കാനായി സംസ്ഥാന സർക്കാർ 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി നിർമ്മല സീതാരാമന് നൽകിയിട്ടുണ്ട്

author-image
WebDesk
New Update
Budget Kerala

Union Budget 2026 Updates

Union  Budget 2026 Updates: തിരുവനന്തപുരം:  മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കുമ്പോൾ കുന്നോളം പ്രതീക്ഷയിലാണ് കേരളം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അത് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. 

Advertisment

Also Read:കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം

ബജറ്റിൽ പരിഗണക്കാനായി സംസ്ഥാന സർക്കാർ 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി നിർമ്മല സീതാരാമന് നൽകിയിട്ടുണ്ട്. 2100 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, പ്രതിരോധ ഗവേഷണ വികസന ഇടനാഴി, റെയർ എർത്ത് ഇടനാഴി, മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാനും കൃഷി നാശം തടയാനും ആയിരം കോടി രൂപയുടെ സഹായം തുടങ്ങിയ ആവശ്യങ്ങളാണ് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ നൽകിയ കത്തിലുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എയിംസ് എന്ന സംസ്ഥാനത്തിൻറെ ദീർഘകാല ആവശ്യമടക്കം പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. ഇതിനൊപ്പം അതിവേഗ തീവണ്ടിയടക്കമുള്ള സ്വപ്‌നപദ്ധതികൾക്കും ബജറ്റിൽ ഇടമുണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. 

Also Read:നിർമലാ സീതാരാമൻ സ്വർണത്തിൽ തൊടുമോ? വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണ പരിധി മാറുമോ?

മൂന്നാം മോദി സർക്കാരിൻറെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻറിൽ അവതരിപ്പിക്കുന്നത്. നിർമ്മലയുടെ തുടർച്ചയായ ഒൻപതാം ബജറ്റാണെന്ന ചരിത്രവും ഇതിനുണ്ട്. ആഗോള അസ്ഥിരതകൾക്കിടയിലും ആഭ്യന്തര വളർച്ചാനിരക്ക് സ്ഥിരതയാർജിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ധന മുൻഗണനാ പദ്ധതികൾ ഇന്ന് പ്രഖ്യാപിക്കുന്നത്.

Also Read:ഞായറാഴ്ച കേന്ദ്ര ബജറ്റ് ഇത് രണ്ടാം തവണ; അവസാനം അവതരിപ്പിച്ചത് 27 വർഷങ്ങൾക്ക് മുമ്പ്

സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച ആദ്യ വ്യക്തിയെന്ന ചരിത്രനേട്ടവുമായാണ് നിർമ്മല സീതാരാമൻ ഇന്ന് പാർലമെൻറിൽ നിന്നിറങ്ങുക. പത്ത് ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡിനരികിലേക്ക് മെല്ലെ നടന്നടുക്കുകയാണ് നിർമ്മല. 

1959ലും 1969ലുമായി രണ്ട് ഭരണകാലത്താണ് മൊറാർജി ദേശായ് പത്ത് ബജറ്റുകൾ അവതരിപ്പിച്ചത്. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചെന്ന നേട്ടം മൊറാർജി സ്വന്തമാക്കുമ്പോഴും തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച വ്യക്തിയെന്ന നേട്ടം നിർമ്മലയ്ക്ക് തന്നെയാണ്.

Read More:കേന്ദ്ര ബജറ്റ് 2026: ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം ഇരട്ടിയാക്കണമെന്ന് ജൻ സ്വാസ്ഥ്യ അഭിയാൻ; ബജറ്റ് പ്രതീക്ഷകൾ ഇങ്ങനെ

Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: