scorecardresearch

Latest News

കേന്ദ്ര ബജറ്റ് നിരാശാജനകം; തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടിയില്ലെന്ന് ധനമന്ത്രി

രാജ്യത്തെ തോഴിലില്ലായ്മ പരിഹരിക്കാൻ ബജറ്റിൽ നടപടിയില്ലെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

KN Balagopal, Silver Line, സിൽവർ ലൈൻ K Rail, കെ റെയിൽ, Kerala Rail, Finance minister, Budget 2022, kerala news, ie malayalam
Photo: Screen Grab

കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ. രാജ്യത്തെ തോഴിലില്ലായ്മ പരിഹരിക്കാൻ ബജറ്റിൽ നടപടിയില്ലെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നഗര മേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കേണ്ട സമയമാണിത്. ആ സമയത്ത് ഗ്രാമീണ മേഖലയിലെ തൊഴിൽ പ്രതിസന്ധി സ്വീകരിക്കാനുള്ള നടപടികൾക്ക് പോലും ബജറ്റിൽ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

അതേ സമയം, കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതിനു പകരം ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജി.എസ്.റ്റി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കു കൂടി നീട്ടുക എന്നതടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ ബജറ്റ് പരിഗണിച്ചതായേ കണുന്നില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായം എന്നിവയില്‍ കാലാനുസൃതമായ പരിഗണന കാണാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ദരിദ്രർക്കും ശമ്പളക്കാർക്കും ഇടത്തരക്കാർക്കും കർഷകർക്കും ആശ്വാസം നൽകുന്നതിനുമുള്ള ആശയങ്ങളോ നിർദേശങ്ങളോ ഇല്ലെന്ന് രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ അഭിപ്രായപ്പെട്ടിരുന്നു. നികുതി നടപടികളിൽ ധനമന്ത്രിയും പ്രധാനമന്ത്രിയും വീണ്ടും അവരെ നിരാശപ്പെടുത്തി. ഇത് ഇന്ത്യയിലെ ശമ്പളക്കാരോടും മധ്യവർഗത്തോടുമുള്ള വഞ്ചനയാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു. ഇതൊരു പൊള്ളയായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഭാവനാശൂന്യവും പ്രചോദനാത്മകവും യാഥാർത്ഥ്യബോധമില്ലാത്തതും നടപ്പിലാക്കാൻ കഴിയാത്തതുമാണെന്നാണ് ലോക്‌സഭാ എംപി മനീഷ് തിവാരി കേന്ദ്ര ബജറ്റിനെ വിശേഷിപ്പിച്ചത്. സമ്പന്നർക്കുള്ള ബജറ്റാണ് ഇതെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം.

Also Read: നാല് മേഖലകളില്‍ ഊന്നല്‍; ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Union budget 2022 response from kerala finance minister kn balagopal