കൊച്ചി: അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരി പി.സി. ജോര്‍ജ് എംഎല്‍എയെ വിളിച്ചതിന് തെളിവുകള്‍. സെനഗലില്‍ നിന്ന് നാല് ഇന്റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി. രവി പൂജാരി തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തിയതായി പി.സി. ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഫ്രിക്കയില്‍ നിന്നാണ് തന്നെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്. തന്റെ മകനെ കൊല്ലുമെന്ന് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. കൈരളി ടിവിയിലെ ‘ഞാന്‍ മലയാളി’ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ‘നീ പോടാ റാസ്‌കല്‍’ എന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഫെബ്രുവരി ഒന്നിനാണ് രവി പൂജാരി പൊലീസിന്റെ പിടിയിലായ വാര്‍ത്ത പുറത്തു വരുന്നത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലായി നൂറോളം കേസുകൡ പ്രതിയാണ് രവി പൂജാരി.

കര്‍ണാടക സര്‍ക്കാരിന്റെ പരിശ്രമത്തെ തുടര്‍ന്ന് സെനഗളില്‍ നിന്ന് രവി പൂജാരിയെ പിടികൂടാന്‍ സാധിച്ചതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സ്ഥിരീകരിച്ചു. . ഇന്ത്യന്‍ ചാരസംഘടനയായ റോയും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ