സ്‌ഫോടനത്തില്‍ കുലുങ്ങാതെ നാഗമ്പടം മേല്‍പ്പാലം; പൊളിച്ചു നീക്കുന്നത് നിര്‍ത്തിവച്ചു

പാലം പൊളിക്കുന്നതിനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടു

Nagambadam, നാഗമ്പടം, Nagambadam Overbriger, നാഗമ്പടം മേല്‍പ്പാലം, Bridge, പാലം, Over Bridge, മേൽപ്പാലം, Kottayam, കോട്ടയം, IE Malayalam, ഐഇ മലയാളം

കോട്ടയം: നാഗമ്പടത്തെ പഴയ റെയില്‍വെ മേല്‍പ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതോടെ പാലം പൊളിക്കുന്നത് നിര്‍ത്തിവച്ചു. പാലം പൊളിക്കുന്നതിനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് നീക്കം. അതേ സമയം വീണ്ടും ശ്രമം എപ്പോള്‍ നടത്തുമെന്നതിനെ കുറിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

നാഗമ്പടം മേല്‍പ്പാലം പൊളിച്ച് നീക്കാന്‍ ശ്രമിക്കുന്നു

പാലം പൊളിക്കുന്നത് നിര്‍ത്തിവെച്ചതോടെ നിര്‍ത്തിവച്ചിരിക്കുന്ന ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചേക്കും. അതേസമയം സുരക്ഷ ഉറപ്പയാതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമമാനം എടുക്കുകയുള്ളൂ. നേരത്തെ നാഗമ്പടം വഴിയുള്ള റോഡ് ഗതാഗതം നിര്‍ത്തിവച്ചിരുന്നു. ഇത് പുനസ്ഥാപിച്ചിട്ടുണ്ട്.

രാവിലെയും വൈകിട്ടുമായാണ് രണ്ട് നിയന്ത്രിത സ്‌ഫോടനങ്ങളും നടത്തിയത്. രാവിലെ 11 നായിരുന്നു ആദ്യത്തെ സ്‌ഫോടനം. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. നാഗമ്പടത്ത് പുതിയ മേല്‍പ്പാലം നിര്‍മ്മിച്ചതോടെയാണ് പഴയത് പൊളിച്ചു നീക്കുന്നത്.

നിലവില്‍ 12 ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്. രണ്ട് ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്. പത്ത് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടു. ഒരു ട്രെയിനിന്റെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Unable to demolish nagambadam overbrige kottayam

Next Story
പെൺമനസിന്റെ ‘കഥ പറയും കടലുകൾ’ പ്രകാശനം ചെയ്തുFacebook group, ഫേസ്ബുക്ക് വനിതാ കൂട്ടായ്മ, Kadha Parayum Kadalukal, കഥ പറയും കടലുകള്‍, Queens Lounge, ക്യൂന്‍സ് ലൗഞ്ച്, women group, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com