ചേർത്തല കെ വി എം ആശുപത്രിയിൽ കഴിഞ്ഞ 154 ദിവസമായി തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് യുണൈറ്റഡ് നഴ്‌സ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. . 2013ലെ മിനിമം വേതനം പോലും നൽകാൻ തയ്യാർ ആകാത്ത കെ വി എം മാനേജ്‌മന്റ് മുഖ്യമന്ത്രിയുടെ വാക്കുകൾ ധിക്കരിച്ചു നഴ്സുമാർക്കെതിരെ പ്രതികാര നടപടികൾ ആരംഭിച്ചിരുന്നു. ഈ നടപടികൾ നഴ്‌സുമാരെ പണിമുടക്കിലേയ്ക്ക് തളളിവിടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യു എൻ എ പറഞ്ഞു.

12 മുതൽ 16 മണിക്കൂർ വരെ ആയിരുന്നു ജോലി സമയം. ഇ എസ് ഐ, പി എഫ് തുടങ്ങി സർക്കാർ നിയമാനുസൃതമായ ഒരു ആനുകൂല്യങ്ങളും ഇത് വരെ കെ വി എം മാനേജ്‌മന്റ് നടപ്പാക്കിയിട്ടില്ലെന്ന് യു എൻ എ നേതാക്കൾ പറഞ്ഞു.

അവകാശങ്ങൾ ചോദിച്ചു തുടങ്ങിയപ്പോൾ നഴ്‌സുമാരെ പുറത്താക്കി കൊണ്ടാണ് കെ വി എം മാനേജ്‌മന്റ് പ്രതികരിച്ചത്. ഇത്തരത്തിൽ ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്ന മാനേജ്മെന്റിനെ നിലക്ക് നിർത്താൻ സർക്കാർ തയ്യാറാകണം.

അല്ലാത്ത പക്ഷം സംസ്ഥാന വ്യാപകമായ പണിമുടക്കി സമരം അല്ലാതെ ഒരു മാർഗവും  മുന്നിൽ ഇല്ല. തെരുവിൽ കിടക്കുന്ന ഞങ്ങളുടെ സഹപ്രവർത്തക്ക് വേണ്ടി കേരളത്തിലെ നഴ്സുമാർ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്ര് സിബി മുകേഷ് പറഞ്ഞു

ഈ മാസം 25 ന് ചേരുന്ന യു എൻ എ യുടെ സംസ്ഥാന സമിതിയിൽ പണിമുടക്ക് തിയതി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ