തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ (യുഎൻഎ) വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. യു.എന്‍.എ. ഭാരവാഹികള്‍ മൂന്നരക്കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംഘടനയുടെ വൈസ് പ്രസിഡന്റ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
മാസവരിസംഖ്യ പിരിച്ചതിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സിബി മുകേഷാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. നഴ്‌സുമാരില്‍ നിന്ന് ലെവി അടക്കം പിരിച്ചെടുത്തതിലാണ് സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടിന്റെ രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. രണ്ടരക്കോടിയോളം രൂപ ചെലവഴിച്ചതിന് രേഖകളോ കണക്കോ ഇല്ലെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.