Latest News

യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസ്: ജാസ്മിൻ ഷാ അടക്കം നാലു പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ജാസ്മിൻ ഷായ്ക്ക് പുറമെ സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ്, നിതിൻ മോഹൻ, ജിത്തു കെ.ഡി എന്നിവർക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്

jasmin sha,ജാസ്മിന്‍ ഷാ, una, യുഎന്‍എ,case against jasmin sha, crime branch,ക്രെെം ബ്രാഞ്ച്, united nurses association, ie malayalam,

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യു​നൈ​റ്റ​ഡ് ന​ഴ്സ​സ്​ അ​സോ​സി​യേ​ഷനിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ നാല് പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ അടക്കം നാലു പേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ജാസ്മിൻ ഷായ്ക്ക് പുറമെ സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ്, നിതിൻ മോഹൻ, ജിത്തു കെ.ഡി എന്നിവർക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ചാണ് നോട്ടീസ് ഇറക്കിയത്.

പ്രതികൾ വിദേശത്തേക്ക് കടന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്. പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്ന് ലുക്ക് ഔട്ട് നോട്ടീസിൽ പറയുന്നു. നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Also Read: യുഎൻഎ അഴിമതി; ജാസ്മിൻ ഷാ അടക്കം നാല് പേർക്കെതിരെ കേസ്

കഴിഞ്ഞ വർഷം മാർച്ചിലാണ് യുഎൻഎയുടെ ഫണ്ടിൽ മൂന്നരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയർന്നത്. ജാ​സ്​​മി​ൻ ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്​ ന​ട​ന്ന​തെ​ന്ന്​ ആ​രോ​പി​ച്ച്​ സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സി​ബി മു​കേ​ഷാ​ണ്​ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്. കേസ് അന്വേഷിച്ച തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടില്ല എന്ന് ഇടക്കാല റിപ്പോർട്ട്‌ നൽകി. ഇതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നതോടെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കേസില്‍ ഏറെ നാളായി അന്വേഷണം നടക്കുകയാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി അടക്കം അതൃപ്തി അറിയിക്കുകയും പ്രത്യേ അന്വേഷണ സംഘം രൂപീകരിക്കണമെന്നും അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷിച്ച തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടില്ല എന്ന് ഇടക്കാല റിപ്പോർട്ട്‌ നൽകി. ഇതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നതോടെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Una financial fraud case lookout notice against jasmine shah and three others

Next Story
പാലാ ഉപതിരഞ്ഞെടുപ്പ്: പത്രികകളുടെ സൂക്ഷമ പരിശോധന ഇന്ന്; ‘രണ്ടില’യിൽ ആശങ്ക തുടരുന്നുPala by election, nomination, നാമനിർദേശ പത്രിക, PJ Joseph, പിജെ ജോസഫ്, Pala By Election, പാലാ ഉപതിരഞ്ഞെടുപ്പ് 2019, Kerala Congress M, കേരളാ കോൺഗ്രസ് എം, Jose K Mani, ജോസ് കെ മാണി, IE Malayalam, ഐഇ മലയാളം, election symbol
The moderation of comments is automated and not cleared manually by malayalam.indianexpress.com