ഇരിട്ടി: കർണ്ണാടകയിൽ നിന്നും രേഖകളില്ലാതെ കേരളത്തിലേക്കു കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേരെ പോലീസ് പിടികൂടി. ഇരിട്ടി പോലീസ് സബ്ബ് ഇൻസ്പെക്ടർ ‘.പി സി സഞ്ജയ് കുമാറിന്റെ നേത്യത്വത്തിലുള്ള സംഘമാണ് കുഴൽപ്പണക്കടത്തുകാരെ പിടികൂടിയത്

ഇന്ന് പുലർച്ചെ എസ്ഐയുടെ നേതൃത്വത്തിൽ കുന്നോത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കർണ്ണാടകയിൽ നിന്നും കണ്ണൂരിലേക്കു വരികയായിരുന്ന 2 ബസ്സുകളിൽ നിന്നായി 2 പേരിൽ നിന്നുംകുഴൽപ്പണം പിടികൂടിയത്

കണ്ണൂരിലേക്കു വരികയായിരുന്ന പി.കെ ട്രാവൽസ് ബസ്സിൽ നിന്നും 49 ലക്ഷം രൂപയുമായി ഉളിക്കൽ മാട്ടറ കാലാങ്കിയിലെ കുളങ്ങര ഹൗസിൽ കെ.സി സോണി (40), എ വൺ ബസ്സിൽ നിന്നും 45 ലക്ഷം രൂപയുമായി നിലമ്പൂർ കല്ലേപ്പാടം തൊട്ടിപ്പറമ്പ് ഹൗസിൽ മുഹമ്മദ് അൻഷാദ്(40) എന്നിവരെയാണ് പിടികൂടിയത്.

പ്ലാസ്റ്റിക്ക് കവറിലാക്കി ബസ്സിൽ അലക്ഷ്യമായി സൂക്ഷിച്ച നിലയിലായിരുന്നു പണം ഇരിട്ടി സ്റ്റേഷനിലെത്തിച്ച ഇരുവരേയും ചോദ്യം ചെയ്ത് വരികയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ