പുതിയ പാഠം പകർന്ന് ഉമക്കുട്ടി; യൂട്യൂബ് വരുമാന വിഹിതം ദുരിതാശ്വാസ നിധിയിലേക്ക്

‘ഉമക്കുട്ടി’യെ അഭിനന്ദിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

CMDRF, Covid, Covid-19, Umakkutty, Umakkutti, UMa, Uma Youtuber, V Sivankutty, TK Sujith Cartoonist, ഉമക്കുട്ടി, വി ശിവൻ കുട്ടി, വിദ്യാഭ്യാസ വകുപ്പ്, malayalam news, kerala news, ie malayalam

കേരളത്തിൽ ശ്രദ്ധേയമായ ഒരു യൂട്യൂബ് ചാനലാണ് “ഉമക്കുട്ടി” എന്ന യൂട്യൂബ് ചാനൽ. വിനോദ പരിപാടികളോ മറ്റ് യൂട്യൂബ് ചേരുവകളോ അല്ല ‘ഉമക്കുട്ടി’ എന്ന യൂട്യൂബ് ചാനലിന്റെ വിഷയം. സ്വന്തം പാഠഭാഗങ്ങളുമായി ഉമ എന്ന കുട്ടി തന്നെ ടീച്ചർ ആകുന്ന യൂട്യൂബ് ചാനൽ ആണിത്.

ഇപ്പോൾ തന്റെ യൂട്യൂബ് വരുമാനത്തിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വിഹിതം കൈമാറിയിരിക്കുകയാണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഉമ. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം തിരുമലയിൽ ഉമയുടെ വീട്ടിൽ നേരിട്ടെത്തിയപ്പോഴാണ് തുക കൈമാറിയത്.

ഉമക്കുട്ടിയുടെ വിശേഷം കേട്ടറിഞ്ഞ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആറാം ക്ലാസുകാരിയുടെ തിരുവനന്തപുരം തിരുമലയിലെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു.തന്റെ യൂട്യൂബ് ചാനലിന്റെ വിഷയങ്ങളും പ്രവർത്തനരീതിയും എല്ലാം ഉമ വിദ്യാഭ്യാസമന്ത്രിയോട് വിവരിച്ചു.

എല്ലാം കേട്ടറിഞ്ഞ മന്ത്രി വി ശിവൻകുട്ടി ഉമക്കുട്ടിയെ അഭിനന്ദിച്ചു.ഉമയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്‌ മന്ത്രി വിശദീകരിച്ചു. ഉമയുടെ കൊച്ചു സ്റ്റുഡിയോയും മന്ത്രി സന്ദർശിച്ചു. യൂട്യൂബ് ചാനൽ വരുമാനത്തിന്റെ ഒരുവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഉമ മന്ത്രിക്ക് കൈമാറി.

വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കേട്ടാണ് ഉമ പാഠങ്ങൾ പഠിക്കുന്നത്. അതിനുശേഷമാണ് അധ്യാപികയാകുന്നത്. അമ്മ അഡ്വ നമിതയും ടീച്ചറായി ഒപ്പമുണ്ട്. കേരളകൗമുദിയിൽ കാർട്ടൂണിസ്റ്റായ അച്ഛൻ ടി കെ സുജിത്തും സഹോദരൻ അമലും സാങ്കേതിക കാര്യങ്ങളിൽ ഉമയെ സഹായിക്കുന്നുണ്ട്. ആറാം ക്ലാസിലെ പാഠങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഉള്ള തയ്യാറെടുപ്പിലാണ് ഉമക്കുട്ടി ടീച്ചർ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Umakkutti young youtuber studying in sixth standard gave donation to cmdrf kerala

Next Story
വിമർശിച്ചും സ്വാഗതം ചെയ്തും നേതാക്കൾ; ബജറ്റ് പ്രതികരണങ്ങൾVD Stheeshan, Jose K Mani, K Surendran
The moderation of comments is automated and not cleared manually by malayalam.indianexpress.com