കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. കെപിസിസി നേതൃത്വത്തിന്റെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. ഉമയുടെ പേരുമാത്രമാണ് കെപിസിസി ശുപാര്‍ശ ചെയ്തിരുന്നത്.
തൃക്കാക്കര മണ്ഡലത്തിൽ പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ്. തൃക്കാക്കര വ്യക്തിപരമായി ഏറെ പരിചയമുള്ള മണ്ഡലമാണ്. പി.ടി.തോമസ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആ അച്ചടക്കം തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കോണ്‍ഗ്രസ് കടക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്നു ഔദ്യോഗിക ചര്‍ച്ച തിരുവനന്തപുരത്ത് നടന്നേക്കും. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് തൃക്കാക്കര. അവിടെ പാർട്ടിക്ക് ജയം അനിവാര്യമാണ്. പി ടിയുടെ ഭാര്യയെ സ്ഥാനാർത്ഥി ആക്കുന്നതോടെ മണ്ഡലത്തിൽ ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഈ മാസം 31 നാണ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്. പി. ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Read More: തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പം, ആര് ജയിക്കുമെന്ന് പറയാനാകില്ലെന്ന് കെ.വി.തോമസ്