scorecardresearch

അബദ്ധം പറ്റിയത് പിണറായിക്കാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ തോമസ്

പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഭൂരിപക്ഷം വർധിപ്പിപ്പ് ജനങ്ങൾ വിജയിപ്പിച്ചത്

പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഭൂരിപക്ഷം വർധിപ്പിപ്പ് ജനങ്ങൾ വിജയിപ്പിച്ചത്

author-image
WebDesk
New Update
uma thomas, pt thomas, ie malayalam

കൊച്ചി: തൃക്കാക്കരയ്ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. പി.ടി.തോമസ് അഭിമാനമാണെന്നും അതു കൊണ്ടാണ് രാജകുമാരനെ പോലെ യാത്രയാക്കിയതെന്നും ഉമ പറഞ്ഞു. പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുമെന്നും ഉമ ചോദിച്ചു.

Advertisment

പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഭൂരിപക്ഷം വർധിപ്പിപ്പ് ജനങ്ങൾ വിജയിപ്പിച്ചത്. തൃക്കാക്കരയിൽ നടക്കുന്നത് സഹതാപത്തിന്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹവും ദുഃഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണെന്നും ഉമ അഭിപ്രായപ്പെട്ടു.

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ തിരഞ്ഞെടുപ്പ് മണ്ഡലം കണ്‍വെന്‍ഷന്‍റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. തൃക്കാക്കരക്ക്‌ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണിതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

Read More: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സെഞ്ചുറിയിലേക്കെന്ന് മുഖ്യമന്ത്രി; വേദിയില്‍ കെ. വി. തോമസും

Pinarayi Vijayan Pt Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: