Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

രണ്ടാംനിലയില്‍നിന്നു താഴേക്കു മറിഞ്ഞയാളെ രക്ഷിച്ച തൊഴിലാളിക്ക് ആദരം; ഊരാളുങ്കല്‍ സൊസൈറ്റി ജോലി നല്‍കും

സൊസൈറ്റി തൊഴിലാളിയായ അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനുവിനെ രക്ഷിച്ച വടകര കീഴല്‍ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക

Viral Video, വൈറൽ വീഡിയോ, social, trend, fell from building, man rescued youth who fell down from building, vatakara, ULCCS, ie malayalam, ഐഇ മലയാളം

കോഴിക്കോട്: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍നിന്നു തലകറങ്ങി താഴേക്കുമറിഞ്ഞ തൊഴിലാളിയെ രക്ഷിച്ചയാള്‍ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ജോലി നല്‍കും. സൊസൈറ്റി തൊഴിലാളിയായ അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനുവിനെ രക്ഷിച്ച വടകര കീഴല്‍ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക.

ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സൊസൈറ്റി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബാബുരാജിന് ചെയര്‍മാന്‍ ഉപഹാരം നല്‍കി.

Also Read: ഒന്ന് പിടിവിട്ടാൽ, കെട്ടിടത്തിന്റെ മുകളിൽ നിന്ന് തലകറങ്ങി താഴേയ്ക്ക്- വീഡിയോ

ബാങ്കിന്റെ ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയില്‍ ചാരി നില്‍ക്കുന്നതിനിടെ പൊടുന്നനെ താഴോട്ടു മറിഞ്ഞ ബിനുവിനെ അടുത്തുണ്ടായിരുന്ന ബാബുരാജ് മിന്നല്‍ വേഗത്തില്‍ രക്ഷിക്കുകയായിരുന്നു. ബിനുവിന്റെ കാലില്‍ മുറുകെ പിടിച്ച ബാബുരാജ് ബാങ്കിലുണ്ടായിരുന്ന മറ്റുള്ളവരുടെ സഹായത്തോടെ ഉയര്‍ത്തി എടുക്കുകയായിരുന്നു. ഈ മാസം 18-നായിരുന്നു സംഭവം. ക്ഷേമനിധി തുക അടയ്ക്കാന്‍ ബാങ്കിലെത്തിയതായിരുന്നു ഇരുവരും.

വന്‍ അപകടത്തില്‍നിന്നാണു ബിനുവിനെ മറ്റുള്ളവരുടെ സഹായത്തോടെ ബാബുരാജ് രക്ഷിച്ചത്. കെട്ടിടത്തിനു താഴേക്കുകൂടി വൈദ്യുത ലൈന്‍ കടന്നുപോകുന്നുണ്ട്. ബിനുവിന്റെ ഒരു കാലിലാണു ബാബുരാജിനു പിടി കിട്ടിയത്. അതു വിടാതെ അടുത്ത കാലില്‍ കൂടി പിടിച്ചു. അവിടെയുണ്ടായിരുന്ന ദാമു ഉള്‍പ്പെടെയുള്ളവര്‍, ബാങ്കിലെ ഗണ്‍മാന്‍ വിനോദ് തുടങ്ങിയവരുടെ സഹായത്തോടെ ബിനുവിനെ വലിച്ചുകയറ്റി വരാന്തയില്‍ കിടത്തി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര വൈദ്യശുശ്രൂഷ ലഭ്യമാക്കി. സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ അതിവേഗം വൈറലാകുകയായിരുന്നു.

ഇടപാടുകാരനായ ബിനുവിന്റെ ജീവന്‍ രക്ഷിച്ച ബാബുരാജിനെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ കെ.കെ. ദാമുവിനെയും കേരള ബാങ്കും ആദരിച്ചു. ബാങ്ക് ഭരണസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് ആദരം നല്‍കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ullccs will give job to man saved life viral video from vadakara

Next Story
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 25,009 പേർ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.54Covid Numbers Kerala, കേരളത്തിലെ കോവിഡ് കണക്കുകൾ, Covid Positive Numbers , കോവിഡ് പോസിറ്റീവ് കേസുകൾ, Covid 19, കോവിഡ് 19, Pinarayi Vijayan Press Meet, പിണറായി വിജയന്റെ വാർത്താസമ്മേളനം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express