scorecardresearch

ഇന്ത്യയിൽ 24 വ്യാജ സർവകലാശാലകൾ, ഒന്ന് കേരളത്തിലെന്നും യു ജി സി

കേരളത്തിലെ കിഷനറ്റം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന സെന്റ് ജോൺസ് എന്ന പേരിലുളള സർവകലാശാലയെയാണ് യു ജി സി വ്യാജ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ​ സ്ഥലമെവിടെയാണ്? ഈ സർവകലാശാല ഏതാണ്?

കേരളത്തിലെ കിഷനറ്റം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന സെന്റ് ജോൺസ് എന്ന പേരിലുളള സർവകലാശാലയെയാണ് യു ജി സി വ്യാജ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ​ സ്ഥലമെവിടെയാണ്? ഈ സർവകലാശാല ഏതാണ്?

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
UGC releases fake universities list,

ഇന്ത്യയിലൊട്ടാകെ 24 സ്വയം പ്രഖ്യാപിതവും വ്യാജവുമായ സർവകലാശാലകൾ പ്രവർത്തിക്കുന്നുവെന്ന് യു ജി സിയുടെ കണ്ടെത്തൽ. ഈ 24 സർവകലാശാലകളിൽ എട്ടെണ്ണം രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കിയ യുജിസി കേരളത്തിലും ഒരു വ്യാജ സർവകലാശാല പ്രവർത്തിക്കന്നതായി പറയുന്നു.

Advertisment

കേരളത്തിൽ പ്രവർത്തിക്കുന്ന സെന്റ് ജോൺസ് എന്ന സ്ഥാപനത്തെയാണ് യു ജി സി വ്യാജ സർവകലാശാല​ പട്ടികയിൽ പെടുത്തിയിരിക്കുന്നതെന്ന് യു ജി സി നോട്ടീസിൽ പറയുന്നു. കേരളത്തിലെ കിഷനറ്റം എന്ന സ്ഥലത്താണ് ഈ​ സർവകലാശാല പ്രവർത്തിക്കുന്നതെന്ന് യു ജി സി നോട്ടീസിൽ​പറയുന്നു. എന്നാൽ അങ്ങനെയൊരു സ്ഥലമോ ഇങ്ങനെയൊരു യൂണിവേഴ്സിറ്റിയോ പല നിലകളിൽ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. എന്നാൽ ഗൂഗിൾ ചെയ്യുമ്പോൾ കേരളം കിഷനറ്റം എന്ന വിലാസത്തിൽ ഇത് ലഭിക്കുന്നുണ്ട്. യു ജി സി യുടെ വ്യാജ സർവകലാശാല ലിസ്റ്റിൽ​ ഇതുൾപ്പെടുന്നുവെന്നും അതിൽ കാണിക്കുന്നുണ്ട്.

വർഷങ്ങളായി വ്യാജ സർവകലാശാല പട്ടികയിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ എവിടെയാണ് ഇങ്ങനെയൊരു സ്ഥലവും സർവകലാശാലയും എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇതേ പേരിൽ ഗൂഗിൾ സെർച്ചിൽ വരുന്നത് പത്തനംതിട്ട കോളജ് റോഡിലുളള സെന്റ് ജോർജ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ എന്ന സ്ഥാപനമാണ്. എന്നാൽ തങ്ങൾക്ക് ഈ​ പേരിലുളള​ സർവകലാശലയില്ലെന്നും ഓട്ടോ കാഡ് പഠിപ്പിക്കുന്ന സ്ഥാപനമാണെന്നും അത് നടത്തുന്ന അലക്സാണ്ടർ തോമസ് എന്ന പേര് വെളിപ്പെടുത്തിയാൾ​ ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് പറഞ്ഞു.

Advertisment

st.jhon's fake in google search, ഗൂഗിൾ ചെയ്യുമ്പോൾ ലഭിക്കുന്നത്

നിരന്തരം യു ജി യുടെ വ്യാജ സർവകലാശാല പട്ടികയിൽ​ കേരളത്തിലേത് എന്ന പേരിൽ ഒരു സ്ഥാപനത്തിന്റെ പേര് വന്നിട്ടും സർക്കാർ ഔദ്യോഗിക തലത്തിൽ അന്വേഷണമൊന്നും നടത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം.

യു ജി സി നിയമങ്ങൾക്ക് വിരുദ്ധമായും അംഗീകാരമില്ലാതെയും പ്രവർത്തിക്കുന്ന 24 സ്വയം പ്രഖ്യാപിത സർവകലാശാലകൾ രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്നുണ്ടെന്ന് യു ജി സി പ്രസിദ്ധീകരിച്ച കുറിപ്പിൽ അറിയിച്ചു. ഈ​ സ്ഥാപനങ്ങളെ വ്യാജ സർവകലാശാലകളായി പ്രഖ്യാപിക്കുന്നതായും ഇവർക്ക് ഒരു തരത്തിലുളള​ ബിരുദവും നിയമപരമായ അവകാശം ഇല്ലെന്നും യു ജി സി നോട്ടീസിൽ വ്യക്തമാക്കുന്നു.

UGC releases fake universities list യുജിസി വ്യാജ സർവകലാശാല ലിസ്റ്റ്. ഇതിൽ പത്താമത്തേതാണ് കേരളത്തിലെ സർവകലാശാല എന്ന് യു ജി സി പറയുന്നത്

ഡൽഹി ആസ്ഥാനമായുളള കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കോഷണൽ​ യൂണിവേഴ്സിറ്റി, എ ഡി ആർ, സെൻട്രിക് ജൂറിഡിക്കൽ യൂമിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എൻജിനിയറിങ്, വിശ്വകർമ്മ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, ആധ്യാത്മിക് വിശ്വവിദ്യാലയ, വരണസേയ സാൻസ്ക്രിറ്റ് വിശ്വവിദ്യാലയ എന്നിവയെ യു ജി സി ഈ​ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

കേരളത്തിന് പുറമെ പോണ്ടിച്ചേരി, അലിഗഡ്, ബിഹാർ, റൂർക്കേല, ഒഡിഷ, കാൺപൂർ, പ്രതാപ്ഗഞ്ച്, മഥുര, കാൺപൂർ, നാഗ്പൂർ, കർണാടകം എന്നിവിടങ്ങളിൽ ഓരോ സ്ഥാപനങ്ങളും അലഹബാദിൽ രണ്ട് സ്ഥാപനങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം യു ജി സി പ്രസിദ്ധീകരിച്ച വ്യാജ സർവകലാശാല പട്ടികയിൽ ബീഹാറിലെ മൈഥിലി സർവകലാശാല/ വിശ്വവിദ്യാലയ, യു പിയിലെ വർണസേയ സാൻസ്ക്രിട്ട് വിശ്വവിദ്യാലയ, വാരണാസി, ന്യൂഡൽഹിയിലെ കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ് ദരിയാഗഞ്ച്‌, ഡൽഹിയിലെ യുണൈറ്റ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കേഷണൽ​ യൂണിവേഴ്സിറ്റി എന്നിവ ഉൾപ്പെട്ടിരുന്നു.

Ugc Fake Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: