മണിയാശാൻ വിലക്കിയിട്ടും കേട്ടില്ല, തല മൊട്ടയടിച്ച് ഇ.എം.ആഗസ്തി

ഉടുമ്പന്‍ചോലയില്‍ എം.എം.മണി ജയിച്ചാൽ താൻ തല മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു

em augusthy, ie malayalam

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽ മന്ത്രി എം.എം.മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർഥി ഇ.എം.ആഗസ്തി തല മൊട്ടയടിച്ചു. തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു.

ഉടുമ്പന്‍ചോലയില്‍ എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്. രാജകുമാരി,രാജാക്കാട് ,സേനാപതി ,ശാന്തൻപാറ, ഉടുമ്പൻചോല പഞ്ചായത്തുകളിൽ വ്യക്തമായ ലീഡാണ്​ എം.എം.മണി നേടിയത്​. തിരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ തല മൊട്ടയടിക്കുമെന്ന് ആഗസ്തി പറഞ്ഞിരുന്നു. തല കുനിച്ച് ജനവിധി മാനിക്കുന്നു. പറഞ്ഞ വാക്ക് പാലിക്കുമെന്നും അഗസ്തി പറഞ്ഞിരുന്നു. എന്നാൽ ആഗസ്തി മൊട്ടയടിക്കരുതെന്നായിരുന്നു മണിയാശാൻ ആവശ്യപ്പെട്ടത്.

Read More: അഗസ്തീ, ദയവായി തല മൊട്ടയടിക്കരുതെന്ന് മണിയാശാൻ

പക്ഷേ, പറഞ്ഞ വാക്ക് പാലിക്കുകയായിരുന്നു ആഗസ്തി. വാക്കുകൾ പാലിക്കാനുള്ളതാണെന്ന് കുറിച്ചുകൊണ്ടാണ് തല മൊട്ടയടിച്ച ഫൊട്ടോ ആഗസ്തി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

ഇടുക്കി ജില്ലയിൽ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് ഉടുമ്പൻചോല. ഉടുമ്പന്‍ചോല. കരുണാപുരം, നെടുങ്കണ്ടം, പാമ്പടുംപാറ, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, വണ്ടന്‍മേട്, ഇരട്ടയാര്‍ തുടങ്ങി പത്ത് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഉടുമ്പന്‍ചോല മണ്ഡലം. എല്ലാ പഞ്ചായത്തുകളിലും എൽഡിഎഫാണ് ഭരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Udumbanchola udf candidate em augusthy shaved his head492945

The moderation of comments is automated and not cleared manually by malayalam.indianexpress.com