വനിതാ മതിലിനും അയ്യപ്പജ്യോതിക്കും യുഡിഎഫിന്റെ ബദല്‍; വനിതാ സംഗമം ഇന്ന്

14 ജില്ലാ ആസ്ഥാനങ്ങളിലും ഉച്ചക്ക് ശേഷം 3 ന് മതേതര വനിതാ സംഗമങ്ങള്‍ സംഘടിപ്പിക്കും

ramesh chennithala, budget

തിരുവനന്തപുരം: വനിതാ മതിലിനും അയ്യപ്പജ്യോതിക്കും ബദലായി യുഡിഎഫ് സംഘടിപ്പിക്കുന്ന വനിതാ സംഗമം ഇന്ന്. യു.ഡി.എഫ്. വനിതാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 14 ജില്ലാ ആസ്ഥാനങ്ങളിലും ഉച്ചക്ക് ശേഷം 3 ന് മതേതര വനിതാ സംഗമങ്ങള്‍ സംഘടിപ്പിക്കും.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന മതേതര വനിതാ സംഗമം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഷാനിമോള്‍ ഉസ്മാന്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്) വനിതാ വിഭാഗം നേതാവ് ഡെയ്സി ജേക്കബ് സംബന്ധിക്കും. കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, ബിന്ദു കൃഷ്ണ, രാജലക്ഷ്മി ടീച്ചര്‍ എന്നിവര്‍ സംബന്ധിക്കും.

പത്തനംതിട്ടയില്‍ നടക്കുന്ന വനിതാ സംഗമം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ദീപ്തി മേരി വര്‍ഗീസ്, മാലേത്ത് സരളാദേവി എന്നിവര്‍ സംബന്ധിക്കും. കോട്ടയത്ത് നടക്കുന്ന വനിതാ സംഗമം മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ശാന്തമ്മ വര്‍ക്ഷീസ്, സുധാ കുര്യന്‍ എന്നിവര്‍ സംബന്ധിക്കും.കണ്ണൂരില്‍ നടക്കുന്ന വനിതാ സംഗമം കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സുമാ ബാലകൃഷ്ണന്‍ പങ്കെടുക്കും. കാസര്‍കോട് സംഗമം ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ ഉദ്ഘാടനം ചെയ്യും. ഹരിപ്രിയ, ജയന്തിരാജന്‍ എന്നിവര്‍ സംഗമിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Udfs women sangam held today

Next Story
കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധം ശക്തം; വേങ്ങരയിലെ വീട്ടിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച്kunhalikutty, muslim leage , iuml,മുസ്‌ലിം ലീഗ്, സാദിഖ് അലി, sadiq ali thangal, triple talaq bill,മുത്തലാഖ്, ലോകസഭ, കുഞ് indianexpress, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com