ദുബായ്: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ഇക്കുറിയും യുഡിഎഫ് വിജയിക്കുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ. മുരളീധരൻ. മത്സരം നടക്കുന്നത് രണ്ടാം സ്ഥാനത്തേയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടത്തും യുഡിഎഫ് മികച്ച വിജയം കൈവരിക്കും. വട്ടിയൂർക്കാവിൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർഥിക്ക് വേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങുമെന്നും മുരളീധരന് വ്യക്തമാക്കി.
2011 മുതല്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയായിരുന്നു മുരളീധരന്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുരളീധരൻ വടകരയിൽനിന്നും ജയിച്ചതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Read Also: ‘അങ്കം അഞ്ചിലേക്ക്’; കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന് ഉപതിരഞ്ഞെടുപ്പ്
ഒക്ടോബർ 21നാണ് കേരളത്തിലെ അഞ്ചിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം.
18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് ഒറ്റഘട്ടമായി നടത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നത്തോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വരും.