മാണിയോട് നിലപാട് മയപ്പെടുത്തി യുഡിഎഫ്: തദ്ദേശ സ്ഥാപനങ്ങളിൽ ധാരണ തുടരും

ഇരു മുന്നണിയിലുമല്ലാതിരിക്കുന്നതിനാൽ തദ്ദേശ സ്ഥാപനങ്ങളിലെ സൗഹൃദം തുടരാനാണ് തീരുമാനം

UDF, Kerala Congress, KM Mani, INC, Indian National Congress, Kerala Politics, യുഡിഎഫ്, കെഎം മാണി, കേരള കോൺഗ്രസ്
കെ.എം.മാണി

തിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്തിൽ കോൺഗ്രസിന് അധികാരം നഷ്ടമായ സംഭവത്തിൽ കേരള കോൺഗ്രസ് (എം) നോട് നിലപാട് മയപ്പെടുത്തി യുഡിഎഫ്. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് കെ.എം.മാണിയുടെ കേരള കോൺഗ്രസുമായി തദ്ദേശ സ്ഥാപനങ്ങളിലെ ധാരണ തുടരാൻ യുഡിഎഫ് തീരുമാനിച്ചത്.

“രണ്ട് മുന്നണിയിലുമില്ലാത്ത രാഷ്ട്രീയ കക്ഷിയാണ് കേരള കോൺഗ്രസ്. കോട്ടയം ജില്ല പഞ്ചായത്തിലെടുത്ത നിലപാട് നീതീകരിക്കാവുന്നതല്ല. നിലവിൽ തിരഞ്ഞെടുപ്പോ സമാന സാഹചര്യങ്ങളോ ഇല്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ധാരണ തുടരും” പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തിന് ശേഷം വ്യക്തമാക്കി.

സിപിഎമ്മിന്റെ പിന്തുണയോടെ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് അംഗങ്ങൾ എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സിപിഎം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് കേരള കോൺഗ്രസിലെ സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയു ചെയ്തു.

സിപിഎമ്മിന്റെ ആറുവോട്ടടക്കം കുതിരവേലിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചു. സണ്ണിക്ക് എട്ടും. സിപിഐ വോട്ടുചെയ്തില്ല. പി.സി.ജോര്‍ജ് വിഭാഗം ഏക വോട്ട് അസാധുവാക്കി. 22 അംഗങ്ങളാണ് കോട്ടയം ജില്ലാ പഞ്ചായത്തിലുളളത്. കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Udf will continue friendship with kerala congress in local bodies

Next Story
അവധിക്കാല ട്രെയിനുകളെന്ന പേരില്‍ പകൽക്കൊളള, ഈടാക്കുന്നത് തത്കാല്‍ നിരക്ക്train, railway, special train, tatkal fare, wummer vacation,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express