scorecardresearch
Latest News

യുഡിഎഫ് സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചിട്ടില്ല, വെർച്വലായി ചടങ്ങിൽ പങ്കെടുക്കുമെന്ന് കൺവീനർ എം.എം.ഹസൻ

ചടങ്ങിൽ യുഡിഎഫ് എംഎൽഎമാരും എംപിമാരും വെർച്വലായി പങ്കെടുക്കുമെന്നും സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും യുഡിഎഫ് കൺവീനർ വാർത്താക്കുറിപ്പിൽ പറഞ്ഞു

യുഡിഎഫ് സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചിട്ടില്ല, വെർച്വലായി ചടങ്ങിൽ പങ്കെടുക്കുമെന്ന് കൺവീനർ എം.എം.ഹസൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. ചടങ്ങിൽ യുഡിഎഫ് എംഎൽഎമാരും എംപിമാരും വെർച്വലായി പങ്കെടുക്കുമെന്നും സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും യുഡിഎഫ് കൺവീനർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

എല്ലാവരും വീട്ടിലിരുന്ന് ടിവിയിലൂടെ സത്യപ്രതിജ്ഞ കാണണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേകം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ എല്ലാവരും വീട്ടിലിരുന്ന് ടിവിയില്‍ സത്യപ്രതിജ്ഞ ചടങ്ങ് കാണുമെന്നും യുഡിഎഫ് ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസൻ പറഞ്ഞു.

Read Also: മുന്നണിയിൽ വെളിച്ചം പരത്തി വിട്ടുവീഴ്ച; വൈദ്യുതി നൽകി സിപിഎം, വനമിറങ്ങി സിപിഐ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ വീടുകളില്‍ ബന്ധിയാക്കി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല. പശ്ചിമ ബംഗാളിലും ചെന്നെെയിലും മുഖ്യമന്ത്രിമാര്‍ അധികാരമേറ്റത് പോലെ ലളിതമായി സത്യപ്രതിജ്ഞ പരിപാടി സംഘടിപ്പിച്ച് കേരള മുഖ്യമന്ത്രിയും മാതൃക കാട്ടണമായിരുന്നു. വീടുകളില്‍ കുടുംബാംഗങ്ങള്‍ പോലും സമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ഉപദേശിക്കുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നതെന്നത് പരിഹാസ്യമാണെന്ന് ഹസൻ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Udf will attend swearing ceremony virtually says mm hassan