scorecardresearch

അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടിലുള്ള മുഖ്യമന്ത്രി രാജിവെക്കണം: വി ഡി സതീശൻ

യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു

യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
UDF | LDF | UDF protest

സര്‍ക്കാരിനെതിരായ യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു | ഫൊട്ടോ: Indian National Congress Kerala

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം ആരംഭിച്ചു. അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള സമരത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തുന്നത്. സമരത്തിന് മുന്നോടിയായി രാവിലെ മുതൽ തിരുവനന്തപുരം നഗരത്തിൽ പൊലിസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisment

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാവിലെ 9.30ന് സമരം ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവരും സെക്രട്ടേറിയറ്റ് സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സെക്രട്ടേറിയറ്റ് വളയല്‍ സമരം പ്രതിപക്ഷ ധര്‍മമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കമെന്നും, പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി ഇരിക്കുകയാണെന്നും സതീശന്‍ വിമർശിച്ചു.

പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനം മടുത്തെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് എംഎം ഹസന്‍ വിമർശിച്ചു. റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം എന്ന സമരത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ സമരം. റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. സെക്രട്ടേറിയറ്റിന്റെ ആസാദ് ഗേറ്റ് വരെ സമരം അണിനിരക്കും.


Also Read
Protest Udf Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: