തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് നേതാക്കൾ നേതൃത്വം നല്‍കുന്ന ‘സ്പീക്ക് അപ്പ് കേരള’ സത്യഗ്രഹം ഇന്ന് നടക്കും. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. രാവിലെ ഒമ്പത് മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും സത്യഗ്രഹം.

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ച് നേതാക്കള്‍ അവരവരുടെ വീടുകളിലോ ഓഫീസുകളിലോ ആയിരിക്കും സത്യഗ്രഹം നടത്തുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സൂം വഴി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുൾ വാസ്നിക് നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ സത്യഗ്രഹമിരിക്കും.

Read More: സ്വർണക്കടത്ത് കേസിൽ വീണ്ടും അറസ്റ്റ്; കൈവെട്ട് കേസിൽ വിചാരണ നേരിട്ടയാളടക്കം പിടിയിലെന്ന് എൻഐഎ

അതേസമയം, സ്വർണക്കടത്ത് കേസിൽ ആറ് പേരെ കൂടി കഴിഞ്ഞദിവസം എൻഐഎ അറസ്റ്റ് ചെയ്തു. എറണാകുളം മലപ്പുറം ജില്ലകളിലായി ആറിടത്ത് തിരച്ചിൽ നടത്തിയതായും എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജൂലൈ, 30.31, ഓഗസ്റ്റ് 1 തീയതികളിലായാണ് പുതിയ അറസ്റ്റുകൾ. ഓഗസ്റ്റ് രണ്ടിനാണ് അറസ്റ്റിലായവരുടെ വീടുകളിൽ എൻഐഎ സംഘം തിരച്ചിൽ നടത്തിയത്. കേസിൽ ഇതുവരെ പത്ത് പേരെ എൻ‌ഐ‌എ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

അറസ്റ്റിലായ പ്രതി റമീസിനൊപ്പം യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജുകൾ വഴി സ്വർണം കടത്തുന്നതിനുള്ള ഗൂഢാലോചനയിൽ പങ്കാളികളായെന്ന് കണ്ടെത്തിയ രണ്ട് പേരെയാണ് ജൂലൈ 30ന് അറസ്റ്റ് ചെയ്തതെന്ന് എൻഐഎ പറഞ്ഞു. എറണാകുളം മൂവാറ്റുപുഴ സ്വദേശി ജലാൽ എഎം, മലപ്പുറം വേങ്ങര സ്വദേശി സെയ്ദ് അലവി എന്നിവരായിരുന്നു അറസ്റ്റിലായത്.

അറസ്റ്റിലായ പ്രതി റമീസിനൊപ്പം യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജുകൾ വഴി സ്വർണം കടത്തുന്നതിനുള്ള ഗൂഡാലാചനയിൽ പങ്കാളികളായെന്ന് കണ്ടെത്തിയ രണ്ട് പേരെയാണ് ജൂലൈ 30ന് അറസ്റ്റ് ചെയ്തതെന്ന് എൻഐഎ പറഞ്ഞു. എറണാകുളം മൂവാറ്റുപുഴ സ്വദേശി ജലാൽ എഎം, മലപ്പുറം വേങ്ങര സ്വദേശി സെയ്ദ് അലവി എന്നിവരായിരുന്നു അറസ്റ്റിലായത്.

മുഹമ്മദലി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗമാണെന്നും എൻഐഎ അറിയിച്ചു. മൂവാറ്റുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിൽ ഇയാൾക്കെതിരേ പോലീസ് കുറ്റപത്രം പുറപ്പെടുവിച്ചിരുന്നു. എന്നാൽ 2015ൽ വിചാരണയ്ക്ക് ശേഷം മുഹമ്മദലി കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.