പ്രളയാനന്തര കേരളത്തിൽ ഭരണം സ്തംഭിച്ചെന്ന് ആരോപിച്ച് യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു. മറ്റ് ജില്ലകളിൽ കളക്ട്രേറ്റുകളും പ്രതിപക്ഷ പാർട്ടികൾ ഉപരോധിക്കും. പ്രളയത്തിന് ശേഷം കേരളത്തിൽ ഭരണ സ്തംഭനമാണെന്നും, സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും യുഡിഎഫ് ആരോപിക്കുന്നു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് വളയൽ 11 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

എറണാകുളത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, തൃശ്ശൂരില്‍ കെ മുരളീധരനും പാലക്കാട് ഡോ. എംകെ മുനീറും ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂരും, ആലപ്പുഴ കളക്‌ട്രേറ്റ് ഉപരോധം മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് കളക്‌ട്രേറ്റ് ധര്‍ണ്ണ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വയനാട് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപിയും മലപ്പുറത്ത് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപിയും, കണ്ണൂരില്‍ കേരള കോണ്‍ഗ്രസ് (എം) വിഭാഗം വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫും കാസര്‍ഗോഡ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനും കളക്‌ട്രേറ്റ് ഉപരോധത്തിന് നേതൃത്വം നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.