ധർമടത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന യുഡിഎഫ് ആവശ്യം ഹൈക്കോടതി തള്ളി

യുഡിഎഫ് ധർമടം മണ്ഡലം ജനറൽ കൺവീനർ എം.കെ.മോഹനൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ.നഗരേഷ് തളളിയത്

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന യുഡിഎഫിന്റെ ആവശ്യം ഹൈക്കോടതി തള്ളി. യുഡിഎഫ് ധർമടം മണ്ഡലം ജനറൽ കൺവീനർ എം.കെ. മോഹനൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ.നഗരേഷ് നിരസിച്ചത്.

ധർമടം മണ്ഡലത്തിലെ 164 ബൂത്തുകളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് വോട്ടർമാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മാസ്ക് ധരിച്ചെത്തുന്നതിനാൽ ആൾമാറാട്ടത്തിനും സംഘർഷത്തിനും സാധ്യതയുണ്ടെന്നും വോട്ടെടുപ്പ് വീഡിയോയിൽ ചിത്രീകരിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്ര സേനയെ നൽകിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ പേരെ നൽകാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. മണ്ഡലത്തിൽ ആവശ്യത്തിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും കണ്ണൂർ ജില്ലകളിലെ പോളിങ് സ്റ്റേഷനുകളിൽ ലൈവ് സ്ട്രീമിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്മിഷൻ കോടതിയെ അറിയിച്ചു. ഇരുവരുടെയും വിശദീകരണം രേഖപ്പെടുത്തി കോടതി ഹർജി തീർപ്പാക്കി. സർക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോണി കെ.വി.സോഹൻ ഹാജരായി.

Read Also: ഇരട്ടവോട്ട് തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം; പ്രതിപക്ഷ നേതാവിന്റെ ഹർജി തീർപ്പാക്കി

ധർമടം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത് സി.രഘുനാഥും എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് പി. പദ്മനാഭനുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോൺഗ്രസിന്റെ മമ്പറം ദിവാകരനെ തോൽപ്പിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയത്. പിണറായി വിജയനെതിരെ മത്സരിക്കാൻ നിരവധി ചർച്ചകൾക്ക് ശേഷമാണു കോൺഗ്രസ് സി.രഘുനാഥിനെ തീരുമാനിച്ചത്.

Web Title: Udf petition in appointing central force on dharmadam constituency rejected by hc

Next Story
2653 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2039 പേർക്ക് രോഗമുക്തിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com