കണ്ണൂർ: യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയ്‌ക്കും വേണ്ടി യുഡിഎഫ് ഇടപെടുന്നു. ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ മുന്നണി തലത്തിൽ ഇടപെടൽ നടത്തുമെന്ന് ഉപപ്രതിപക്ഷ നേതാവ് എം.കെ.മുനീർ പറഞ്ഞു. ഇരുവരുടെയും വീടുകൾ സന്ദർശിച്ച ശേഷമാണ് എം.കെ.മുനീർ ഇക്കാര്യം പറഞ്ഞത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അലന്റെയും താഹയുടെയും വീടുകൾ നാളെ സന്ദർശിക്കുമെന്നും ഘടകക്ഷികളോട് ആലോചിച്ച ശേഷം കൂടുതൽ തീരുമാനങ്ങളെടുക്കുമെന്നും എം.കെ.മുനീർ പറഞ്ഞു. ഇവർക്കെതിരെ എന്തുകൊണ്ട് യുഎപിഎ ചുമത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് മുനീർ ആവശ്യപ്പെട്ടു.

Read Also: ബിഗ് ബോസ് വീട്ടിൽ നിന്ന് സോമനാഥ് പുറത്ത്, കാരണം ഇതാണ്

അതേസമയം, കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ഥികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ അറസ്റ്റ് ചെയ്തതിനെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിക്കുകയാണ്. യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയെന്ന് പറയണമെന്നാണ് നിങ്ങളെല്ലാവരും ആഗ്രഹിക്കുന്നതെന്നും എന്നാല്‍അങ്ങനെ പറയാന്‍ തയാല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

യുഎപിഎക്ക് സര്‍ക്കാര്‍ എതിരാണ്. എന്നാല്‍ മുന്‍പും സംസ്ഥാനത്ത് യുഎപിഎ കേസുകള്‍ ഉണ്ടായിട്ടുണ്ട്. കേസില്‍ പുനപ്പരിശോധന ആവശ്യമാകുന്ന ഘട്ടത്തില്‍ അതു ചെയ്യും. പുനപ്പരിശോധനാ നടപടി ഘട്ടത്തിനു മുന്‍പാണ്, യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ച് എന്‍ഐഎ കേസ് ഏറ്റെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.